സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി കടന്ന യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖിക
എരുമേലി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച യുവാവ് അറസ്റ്റില്‍. ബസ് സ്റ്റാന്‍ഡില്‍വച്ച് അമ്മയുടെയും സഹോദരന്റെയും അരികില്‍നിന്ന് ഇവര്‍ അറിയാതെ കൂട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ 15ന് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കൂട്ടിക്കല്‍ കൊക്കയാര്‍ സ്വദേശി കെ.ജെ. നിസാമുദീന്‍ (20) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ഇയാളുടെ പെരുവന്താനം കൊടികുത്തിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നു പോലീസ് കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയ്ക്കും സഹോദരനുമൊപ്പം ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലിറങ്ങിയ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ വെച്ചൂച്ചിറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് വെച്ചൂച്ചിറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജര്‍ലിന്‍ വി. സ്കറിയ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.