play-sharp-fill
മെട്രോ സ്‌റ്റേഷന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം;  താഴെ ബ്ലാങ്കറ്റ് വിരിച്ച് രക്ഷകരായി സിഐഎസ്എഫ് ജവാന്‍മാര്‍

മെട്രോ സ്‌റ്റേഷന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം; താഴെ ബ്ലാങ്കറ്റ് വിരിച്ച് രക്ഷകരായി സിഐഎസ്എഫ് ജവാന്‍മാര്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി ചാടി യുവതിയുടെ ആത്മഹത്യാശ്രമം. സാഹസികമായി രക്ഷിച്ച് സിഐഎസ്എഫ്. ജവാന്മാർ. സ്‌റ്റേഷന്റെ താഴെ ബ്ലാങ്കറ്റ് വിരിച്ച് യുവതിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സിഐഎസ്എഫ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.


സ്റ്റേഷന് മുകളില്‍ യുവതിയെ കണ്ടതോടെ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നായിരുന്നു മറുപടി. ഇതോടെ യുവതിയെ സിഐഎസ്എഫ് ജവാന്‍മാര്‍ പിന്തിരിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ താഴെ ബ്ലാങ്കറ്റ് വിരിച്ച് തയ്യാറായി നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ജവാന്‍മാരുടെ നിര്‍ദേശങ്ങളോട് പ്രതികരിക്കാതെ യുവതി താഴേക്ക് ചാടുകയായിരുന്നു. സമയോചിത ഇടപെടലിലൂടെ യുവതിയെ ബ്ലാങ്കറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്താനും ജവാന്‍മാര്‍ക്ക് സാധിച്ചു.

വീഴ്ചയില്‍ കാലിന് ചെറിയ പരുക്കേറ്റ യുവതിയെ ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

യുവതിയുടെ പരുക്ക് ഗുരുതരമല്ല. ആത്മഹത്യാ ശ്രമത്തിന് ഇടയാക്കിയ കാരണമാണ് അന്വേഷിക്കുന്നത്. ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.