രാത്രി കാമുകനെ കാണാൻ ഒരു ഗ്രാമത്തിലെ മുഴുവൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ച് യുവതി പോകും: ഇത് സ്ഥിരം കലാപരിപാടി ആയതോടെ സംശയം തോന്നിയ ഗ്രാമവാസികൾ ഇരുവരേയും കൈയ്യോടെ പിടികൂടി ; ശേഷം യുവതിയ്ക്കും യുവാവിനും മംഗല്യം
സ്വന്തം ലേഖകൻ
പട്ന: രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ച് യുവതി. ബിഹാറിലെ ബേട്ടിയയില്‍ നടന്ന സംഭവത്തിൽ, പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്. എന്നാൽ, ഇരുവരെയും ഗ്രാമവാസികള്‍ കൈയ്യോടെ പിടികൂടി.
തുടർച്ചയായി ഗ്രാമത്തില്‍ വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പലതവണ വൈദ്യുതി വകുപ്പിൽ പരാതിപ്പെട്ടു. എന്നാൽ, ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ തന്നെ കാരണം കണ്ടെത്താനിറങ്ങിത്തിരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ട ഒരു ദിവസം നാട്ടുകാര്‍ രാജ്കുമാറിനെയും പ്രീതിയെയും ഒരുമിച്ച് പിടികൂടി. തുടര്‍ന്ന്, ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം വെളിവായത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്യുന്നതായും മര്‍ദിക്കുന്നതായുമുളള ദൃശ്യങ്ങള്‍ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെ, ഇരുവരുടെയും ഗ്രാമത്തില്‍ നിന്നുളളവര്‍ മുന്‍കൈ എടുത്ത് അടുത്തുളള ക്ഷേത്രത്തില്‍ വച്ച് രാജ്കുമാറിന്റെയും പ്രീതിയുടെയും വിവാഹം നടത്തി.