play-sharp-fill
കോട്ടയം ഗി​രി​ദീ​പം ട്രോ​ഫി ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ, ജൂ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 28 വ​രെ ഗി​രി​ദീ​പം ഫ്ല​ഡ്‌​ലി​റ്റ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നടക്കും.

കോട്ടയം ഗി​രി​ദീ​പം ട്രോ​ഫി ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ, ജൂ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 28 വ​രെ ഗി​രി​ദീ​പം ഫ്ല​ഡ്‌​ലി​റ്റ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നടക്കും.

കോട്ടയം: 31-ാമ​ത് ഓ​ൾ ഇ​ന്ത്യാ ഗി​രി​ദീ​പം ട്രോ​ഫി ബാ​സ്ക്ക​റ്റ്ബോ​ൾ, 16-ാമ​ത് ഗി​രി​ദീ​പം ട്രോ​ഫി വോ​ളി​ബോ​ൾ, 15-ാമ​ത് ഗി​രി​ദീ​പം ജൂ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ 2024 ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 28 വ​രെ ഗി​രി​ദീ​പം ഫ്ല​ഡ്‌​ലി​റ്റ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നടക്കും.

31-ാമ​ത് ഓ​ൾ ഇ​ന്ത്യാ ഗി​രി​ദീ​പം ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ 2024 ഒ​ക്ടോ​ബ​ർ 25 (വെ​ള്ളി) ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ 28 (തി​ങ്ക​ൾ) സ​മാ​പി​ക്കും. 25ന് ​രാ​വി​ലെ 9 ന് ബ​ഥ​നി സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ സൂ​പ്പീ​രി​യ​ർ ജ​ന​റ​ൽ റ​വ. ഡോ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ ഒ.​ഐ.​സി.​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ട്ട​യം എം.​എ​ൽ.​എ. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗി​രി​ദീ​പം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്‌​ട​ർ റ​വ. ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം മോ​ടി​യി​ൽ ഒ.​ഐ.​സി. പ​താ​ക ഉ​യ​ർ​ത്തും. അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ താ​രം ​ഷോ​ൺ ടി. ​ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നിർവചിക്കും.ദേ​ശീ​യ ബാ​സ്ക്ക​റ്റ്ബോ​ൾ താ​ര​വും ഗി​രി​ദീ​പം പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യ സൂ​സ​ൻ ഫ്ലോ​റ​ന്‍റീ​ന പ്ര​സ്‌​തു​ത സ​മ്മേ​ന​ത്തി​ന് ആ​ശം​സ അ​റി​യി​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ മാ​ർ​ച്ച്പാ​സ്റ്റും ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ഗി​രി​ദീ​പം സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

ഒ​ക്ടോ​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ ബാ​സ്ക​റ്റ്‌​ബോ​ൾ ലീ​ഗ് മ​ത്സ​ര​ങ്ങ​ളും 27-ാം തീ​യ​തി രാ​വി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും വൈ​കി​ട്ട് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും 28-ാം തീ​യ​തി രാ​വി​ലെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

25, 26 തീ​യ​തി​ക​ളി​ൽ വോ​ളി​ബോ​ൾ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും 27-ാം തീ​യ​തി രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​വും 28-ാം തീ​യ​തി രാ​വി​ലെ ഫൈ​ന​ൽ മ​ത്സ​ര​വും ന​ട​ക്കു​ന്ന​താ​ണ്.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ അ​തി​ഥി​ക​ളാ​യി സ​ഹ​ക​ര​ണ, ര​ജി​സ്ട്രേ​ഷ​ൻ, ദേ​വ​സ്വം മ​ന്ത്രി
. ​വി.​എ​ൻ. വാ​സ​വ​ൻ , രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക, ക​ലാ, സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ, സ്പോ​ർ​ട്‌​സ്, മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ത്തു​ന്ന​താ​ണ്.

ഒ​ക്ടോ​ബ​ർ 28 (തി​ങ്ക​ൾ) രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തിൽ പു​തു​പ്പ​ള്ളി എം.​എ​ൽ.​എ. ചാ​ണ്ടി ഉ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ബ​ഥ​നി ന​വ​ജ്യോ​തി പ്രോ​വി​ൻ​സി​ന്‍റെ പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് അ​യ്യ​നേ​ത്ത് ഒ.​ഐ.​സി. അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ലൈ​ഫ് പ്ര​സി​ഡ​ന്‍റ് ​പി.​ജെ. സ​ണ്ണി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​ഡി​ഡ​ന്‍റ് ഡോ. ​ബൈ​ജു വി. ​ഗു​രു​ക്ക​ൾ, ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​ഷാ​ജി ജേ​ക്ക​ബ് പ​ടി​പ്പു​ര​യ്ക്ക​ൽ, ജി​ല്ലാ സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി. എ​ൽ. മാ​യാ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഗി​രി​ദീ​പം ക്യാ​മ്പ​സി​ലെ വി​വി​ധ കോ​ർ​ട്ടു​ക​ളി​ൽ 47-ൽ ​പ​രം ബാ​സ്ക​റ്റ്‌​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ (ജ​ന​റ​ൽ സ്‌​കൂ​ൾ, ആ​ൺ/​പെ​ൺ, ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ) ന​ട​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള 32 ടീ​മു​ക​ൾ ബാ​സ്ക​റ്റ്ബോ​ൾ വി​ഭാ​ഗ​ത്തി​ലും കേ​ര​ള​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ 8 സ്‌​കൂ​ൾ വോ​ളി​ബോ​ൾ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 17-ാമ​ത് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നും ഗി​രി​ദീ​പം ക്യാ​മ്പ​സ് സ​ജ​മാ​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ആ​ദ്യ റ​ബ​റൈ​സ്‌​ഡ് ഫ്ലെ​ഡ്‌​ലി​റ്റ് വോ​ളി​ബോ​ൾ സ്റ്റേ​ഡി​യ​വും ബാ​സ്ക​റ്റ്ബോ​ളി​ന് 2 ഔ​ട്ട് ഡോ​ർ കോ​ർ​ട്ടും ഫ്ലെ​ഡ്‌​ലി​റ്റ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബാ​സ്ക​റ്റ്‌​ബോ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഗി​രി​ദീ​പം ടീ​മി​നെ കൂ​ടാ​തെ ക​മ​ല സു​ബ്ര​ഹ്മ​ണ്യം ത​ഞ്ചാ​വൂ​ർ, സി​ൽ​വ​ർ ഹി​ൽ​സ് കോ​ഴി​ക്കോ​ട്, സെ​ന്‍റ് ജോ​സ​ഫ്‌​സ് തി​രു​വ​ന​ന്ത​പു​രം, കാ​ർ​മ്മ​ൽ സി.​എം.​ഐ വാ​ഴ​ക്കു​ളം, ലി​റ്റി​ൽ ഫ്ല​വ​ർ കൊ​ര​ട്ടി, ഡോ​ൺ​ബോ​സ്കോ ഇ​രി​ങ്ങാ​ല​ക്കു​ട, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കൊ​ല്ലം, ജ്യോ​തി​നി​കേ​ത​ൻ ആ​ല​പ്പു​ഴ, സെ​ന്‍റ് ആ​ൻ​സ് കു​ര്യ​നാ​ട്, ലൂ​ർ​ദ്ദ് പ​ബ്ലി​ക് സ്‌​കൂ​ൾ കോ​ട്ട​യം, എ​ക്സ‌​ൽ​സി​യ​ർ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ കോ​ട്ട​യം, എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്‌​കൂ​ൾ കി​ളി​മ​ല മു​ത​ലാ​യ ടീ​മു​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​താ​ണ്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ്രോ​വി​ഡ​ൻ​സ് കോ​ഴി​ക്കോ​ട്, ലി​റ്റി​ൽ ഫ്ല​വ​ർ കൊ​ര​ട്ടി, ഓ​ക്‌​സ്‌​ഫോ​ർ​ഡ് കൊ​ല്ലം. സെ​ന്‍റ് ഗൊ​രേ​ത്തി തി​രു​വ​ന​ന്ത​പു​രം, ജ്യോ​തി​നി​കേ​ത​ൻ ആ​ല​പ്പു​ഴ, സെ​ന്‍റ് തെ​രേ​സാ​സ് എ​റ​ണാ​കു​ളം, സി​ൽ​വ​ർ ഹി​ൽ​സ് കോ​ഴി​ക്കോ​ട്, മൗ​ണ്ട് കാ​ർ​മ്മ​ൽ കോ​ട്ട​യം മു​ത​ലാ​യ ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന​താ​ണ്.

ജൂ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഗി​രി​ദീ​പം ടീ​മി​നെ കൂ​ടാ​തെ സെ​ന്‍റ് ജോ​സ​ഫ്‌​സ് തി​രു​വ​ന​ന്ത​പു​രം, ലി​റ്റി​ൽ ഫ്ല​വ​ർ കൊ​ര​ട്ടി, സെ​ന്‍റ് ജോ​സ​ഫ്‌​സ് ചെ​റി​യ​നാ​ട്, ബ​ഥ​നി അ​ക്കാ​ഡ​മി വെ​ണ്ണി​കു​ളം, കെ.​ഇ. കാ​ർ​മ്മ​ൽ പു​ളി​ങ്കു​ന്ന്, കെ.​ഇ. സ്‌​കൂ​ൾ മാ​ന്നാ​നം, മൗ​ണ്ട് കാ​ർ​മ്മ​ൽ വി​ദ്യാ​നി​കേ​ത​ൻ കോ​ട്ട​യം എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്ന​താ​ണ്.

വോ​ളി​ബോ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഗി​രി​ദീ​പം ടീ​മി​നെ കൂ​ടാ​തെ ജി.​വി. രാ​ജ തി​രു​വ​ന​ന്ത​പു​രം, ജി.​എ​ച്ച്.​എ​സ്. ഊ​റ​മ​ന, എ​ൻ.​എ​ച്ച്.​എ​സ്.​എ​സ്. വാ​ക​യാ​ട്, എം.​റ്റി.​എം. എ​ച്ച്.​എ​സ്.​എ​സ്. പാ​മ്പാ​ക്കു​ട, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ച്ച്.​എ​സ്.​എ​സ്. കോ​ഴ​ഞ്ചേ​രി, എ​ച്ച്.​എം.​വൈ.​എ​സ്‌. എ​ച്ച്‌.​എ​സ്.​എ​സ്. കൊ​ട്ടു​വ​ള്ളി​ക്കാ​ട് എ​ന്നീ പ്ര​ഗ​ത്ഭ​രാ​യ സ്‌​കൂ​ൾ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​താ​ണ്.

ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം മോ​ടി​യി​ൽ ഒ.​ഐ.​സി. (ഡ​യ​റ​ക്ട്‌​ട​ർ – ഗി​രി​ദീ​പം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്), ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ. ഫാ. ​സ​ത്യ​ൻ തോ​മ​സ് ഒ.​ഐ.​സി. (പ്രി​ൻ​സി​പ്പ​ൽ-​ഗി​രി​ദീ​പം ബ​ഥ​നി സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ), ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി റ​വ. ഫാ. ​സൈ​ജു കു​ര്യ​ൻ ഒ.​ഐ.​സി. (പ്രി​ൻ​സി​പ്പ​ൽ – ഗി​രി​ദീ​പം ബ​ഥ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), ക​ൺ​വീ​ന​ർ​മാ​രാ​യ റ​വ. ഫാ. ​റോ​ബി​ൻ ഈ​ട്ടി​ത്ത​ട​ത്തി​ൽ ഒ.​ഐ.​സി. (ഡ​യ​റ​ക്ട​ർ ഗി​രി​ദീ​പം

കോ​ള​ജ്), റ​വ. ഫാ. ​ഡേ​വി​ഡ് ച​രു​വി​ള​യി​ൽ ഒ.​ഐ.​സി. (അ​സി. ബ​ർ​സാ​ർ ഗി​രി​ദീ​പം) ശ്രീ​മ​തി ബി​നു സു​രേ​ഷ് (വൈ​സ് പ്രി​ൻ​സി​പ്പ​ൽ – ഗി​രി​ദീ​പം ബ​ഥ​നി എ​ച്ച്.​എ​സ്.​എ​സ്.) ശ്രീ​മ​തി ഇ​ന്ദു തോ​മ​സ് (വൈ​സ് പ്രി​ൻ​സി​പ്പ​ൽ – ഗി​രി​ദീ​പം ബ​ഥ​നി സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ) ശ്രീ​മ​തി അ​ഞ്ജ​ന കെ.​എ​ൻ (സൂ​പ്പ​ർ​വൈ​സ​ർ – ഗി​രി​ദീ​പം ബ​ഥ​നി എ​ച്ച്.​എ​സ്.​എ​സ്.) ശ്രീ.​ബി​നു കെ.​ആ​ർ (പ്ര​സി​ഡ​ന്‍റ് പി.​ടി.​എ.), ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ശ്രീ. ​ബി​ജു ടി. ​തേ​മാ​ൻ, (ബാ​സ്ക്ക​റ്റ്ബോ​ൾ പ​രി​ശീ​ല​ക​ൻ) കോ​ർ​ഡി​നേ​റ്റ​ർ ശ്രീ. ​ലാ​ലു​മോ​ൻ .ജെ, (​വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​ൻ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം മോ​ടി​യി​ൽ ഒ.​ഐ.​സി, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ​ബി​ജു ടി. ​തേ​മാ​ൻ, കോ​ർ​ഡി​നേ​റ്റ​ർ ​ലാ​ലു​മോ​ൻ .ജെ, ​എ​ന്നി​വ​ർ പരിപാടികൾ വിശദീകരിച്ചു