കവർച്ചക്കാർ കൊണ്ടുപോയ 6 പവൻ സ്വർണ്ണമാലയ്ക്ക് പകരം ഏഴ് പവൻ സ്വർണ്ണ മാല; വീട്ടമ്മയ്ക്ക ബോചെയുടെ സ്നേഹ സമ്മാനം
നെയ്യാറ്റിൻക്കര: കഴിഞ്ഞ ദിവസമാണ് ബൈക്കിൽ എത്തിയ കവർച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായ ലിജി ദാസിന്റെ 6 പവൻ സ്വർണ്ണമാല നഷ്ടമായത്. എന്നാൽ തന്റെ നഷ്ട്ടപ്പെട്ട 6 പവൻ സ്വർണ്ണമാലയ്ക്ക് പകരം ബോചെ 7 – പവൻ സ്വർണ്ണമാല നൽകിയിരിക്കുകയാണ്.
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഏഴ് പവന്‍റെ സ്വര്‍ണമാലയാണ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തി കൈമാറിയത്.
പണിയെടുത്ത് സ്വരുകൂട്ടി വെച്ച പൈസക്കാണ് മാല വാങ്ങിയത്. ഇട്ടു കൊതി തീരും മുൻപേ അത് നഷ്ടപ്പെട്ടുപ്പോയി. തന്നാലാകും വിധം ആക്രമണത്തെ പ്രതിരോധിച്ച് നിർത്തിയതിനാണ് ബോചെയുടെ ഈ പ്രോത്സാഹന സമ്മാനം.
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ ഷിബു മുഖേനയാണ് ഈ സംഭവം ബോചെ അറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0