ജനറൽ ആശുപത്രിയിലെ ഫാർമസിസ്റ്റിനു ജോലി സ്വകാര്യ മരുന്നു കച്ചവടം: മരുന്നുകച്ചവടം കൊഴുപ്പിക്കാൻ സുഖവാസ കേന്ദ്രത്തിലേയ്ക്കു സ്ഥലം മാറ്റം തരപ്പെടുത്തി ഫാർമസിസ്റ്റ്; ബിനാമി പേരിലുള്ള സ്വന്തം മെഡിക്കൽ സ്റ്റോറിലേയ്ക്കു മരുന്നെത്തിക്കാൻ ഫാർമസിസ്റ്റിന്റെ സ്ഥലം മാറ്റം സുഖവാസ കേന്ദ്രത്തിലേയ്ക്ക്

ജനറൽ ആശുപത്രിയിലെ ഫാർമസിസ്റ്റിനു ജോലി സ്വകാര്യ മരുന്നു കച്ചവടം: മരുന്നുകച്ചവടം കൊഴുപ്പിക്കാൻ സുഖവാസ കേന്ദ്രത്തിലേയ്ക്കു സ്ഥലം മാറ്റം തരപ്പെടുത്തി ഫാർമസിസ്റ്റ്; ബിനാമി പേരിലുള്ള സ്വന്തം മെഡിക്കൽ സ്റ്റോറിലേയ്ക്കു മരുന്നെത്തിക്കാൻ ഫാർമസിസ്റ്റിന്റെ സ്ഥലം മാറ്റം സുഖവാസ കേന്ദ്രത്തിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ സ്‌റ്റോറും മരുന്നു വിതരണ സംവിധാനവും ബിനാമി പ്പേരിൽ നടത്തുന്ന ജനറൽ ആശുപത്രിയിലെ ഫാർമസിസ്റ്റിനെ മരുന്നുകച്ചവടം ഉഷാറാക്കാൻ സുഖവാസ കേന്ദ്രത്തിലേയ്ക്കു മാറ്റാൻ നീക്കം. ഉന്നത തലത്തിൽ സ്വാധീനം ചെലുത്തിയാണ് ഈ ഫാർമസിസ്റ്റ് സുഖവാസ കേന്ദ്രവും ജില്ലയിലെ ആശുപത്രികളിൽ മരുന്ന് എത്തിക്കുന്നതുമായ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന അർദ്ധ സർക്കാർ സ്ഥാപനത്തിലേയ്ക്കു ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയിരിക്കുന്നത്.

ഇദ്ദേഹം കഴിഞ്ഞ ഒരു വർഷമായി കോട്ടയം ജനറൽ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയാണ്. ആരോഗ്യ വകുപ്പിൽ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരായ ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരെ സ്വാധീനിച്ച് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന അർദ്ധ സർക്കാർ സ്ഥാപനത്തിലേക്കാണ് സ്ഥലം മാറ്റം തരപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ പ്രോം ഗ്രാം ഓഫീസറുടെ ശുപാർശ പ്രകാരംമാനേജരുടെ അഡീഷണൽ ചാർജ്ജ് നൽകുന്നതിന് ഡി.എം.ഒ യ്ക്ക് കത്ത് നൽകിയിരിക്കുന്നു. കഴിഞ്ഞ 9 വർഷമായി കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ ആയിരുന്നു. ഈ സ്ഥാപനത്തിൽ നിന്നാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിലേയക്ക് മരുന്നുകൾ നൽകുന്ന സ്ഥാപനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ രണ്ട് വെയർഹൗസുകളാണുള്ളത് ഒന്ന് തെളളകത്തും, മറ്റൊന്ന് ജില്ലാ ആശുപത്രിക്ക് പുറക് വശം സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസിന് എതിർവശത്താണ്.
കോർപ്പറേഷന്റെ കീഴിലുള്ള ജീവനക്കാരും, ഒരു മാനേജരും നിലവിൽ ഈ സ്ഥാപനത്തിൽ ഉള്ളതും മികച്ച പ്രവർത്തനം നടക്കുന്നതും, കോവിഡ് ആരംഭിച്ച മാർച്ച് മാസം മുതൽ ജൂൺ വരെ യാതൊരു പരാതിയുമുണ്ടാകാതെ മരുന്ന് വിതരണം നടത്തി വരികയാണ്.

ഈ ഫാർമസിസ്റ്റ് മുൻപ് ഇവിടെ ജോലി ചെയ്തവരുന്ന കാലത്ത് കടുത്തുരുത്തി ടൗണിൽ മെഡിക്കൽ സ്റ്റോർ ആരംഭിക്കുകയും മരുന്ന് കമ്പനികളുമായി ഉളള നിരന്തരമുള്ള അവിഹിത ബന്ധത്തിലൂടെ ആവശ്യമുള്ള മെഡിസിൻസ് തന്റെ മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്നതായും പരാതി ഉയർന്നിരുന്നു.

ഈ കോവിഡ് കാലത്ത് ഫാർമസിസ്റ്റിന്റെ ആവശ്യകത അഥവാ ഒഴിവ് നികത്താനാവാതെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഫാർമസിസ്റ്റിനെ ഡെപ്യൂട്ടേഷനിൽ അയക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. നിരവധി കോവിഡ് രോഗബാധിതർ ദിവസവും ചികിത്സ തേടുന്ന കോവിഡ് ആശുപത്രിയായ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ഇദ്ദേഹം സ്ഥലം മാറ്റം നേടുന്നത്.

കെ.എം.എസ്.സി.എൽ എത്തി മാനേജർ എന്ന ലേബലിൽ കമ്മീഷൻ അടിച്ച് തന്റെ ബിസിനസ്
പുഷ്ടിപ്പെടുത്തുന്നതിനുമായുള്ള പുറപ്പാടിലാണ് ഈ ഉദ്യോഗസ്ഥൻ, ഇയാളുടെ ഇത്തരം പ്രവർത്തികൾ ജീവനക്കാർക്കിടയിൽ ശക്തമായ എതിർപ്പ് ഉയർന്നിട്ടുള്ളതാണ്

തെള്ളകത്തള്ള വെയർഹൗസ് ഈ ഫാർമസിസ്റ്റിന്റെ ഒരു ബന്ധുവിന്റെ വീട് അറ്റകുറ്റപ്പണി നടത്തി എടുത്തിട്ടുള്ളതാണ് എന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ വകയിൽ വാടക ഇനത്തിൽ നല്ല തുക കൈപ്പറ്റുന്നുമുണ്ട്. ജില്ലാ പ്രോഗ്രാം ഓഫീസറാണ് ഇയാളെ ശുപാർശ ചെയ്ത് കത്ത് ഡി.എം.ഒയയ്ക്ക് നൽകിയിരിക്കുന്നത്
നിലവിലെ സാഹചര്യത്തിൽ ഇങ്ങനെയൊരു ഇല്ലാത്ത തസ്തിക സൃഷ്ടിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം ഉയരുന്നത്.വിവിധ രാഷ്ട്രീയ കക്ഷികൾ വിഷയം ഏറ്റെടുത്തതോടെ വൻ പ്രതിഷേധമാകും ജില്ല ആശുപത്രിയിൽ വരും ദിവസങ്ങളിൽ ഉണ്ടാകുന്നത്.