എന്റെ മകളുടെ മരണത്തോടെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് : ഒരുപാട് വേദന അനുഭവിച്ച ഒരു സമയമായിരുന്നു അത് : ഗായിക ചിത്ര താൻ നേരിട്ട കാര്യങ്ങൾ പങ്കു വയ്ക്കുന്നു
കൊച്ചി: ഗായിക ചിത്രയുടെ സംഗീതത്തിന് മാത്രമല്ല ചിത്ര എന്ന വ്യക്തിക്കും ആരാധകർ നിരവധിയാണ്.
താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തില്‍ ചിത്രയുടെതായി പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരു വാർത്തയാണ്
ചിത്രയുടെ മകളുടെ അകാലവിയോഗം. ചിത്രയുടെ മകളായ നന്ദന സ്വിമ്മിങ് പൂളില്‍ വീണാണ് മരണപ്പെടുന്നത്. ചിത്രയെ സംബന്ധിച്ചിടത്തോളം വളരെ വേദന നിറഞ്ഞ ഒരു കാലഘട്ടം തന്നെയായിരുന്നു അത്.
ഇപ്പോഴാണ് കാലഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്ര. ഒരുപാട് വേദന അനുഭവിച്ച ഒരു സമയമായിരുന്നു അത് എന്റെ മകള്‍ മരിച്ചതിനുശേഷം ആണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത് അതിനു മുൻപ് ഞാൻ പ്രാർത്ഥിക്കുമ്പോള്‍ നമുക്ക് എന്തെങ്കിലുമൊക്കെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേണമെന്ന് പറഞ്ഞായിരുന്നു പ്രാർത്ഥിക്കുന്നത് എന്നാല്‍ അതിനു ശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് ഒരാള്‍ക്ക് എന്തൊക്കെ സംഭവിക്കണം എന്നുള്ളത് എഴുതിവെച്ചാണ് നമ്മളെ ഇങ്ങോട്ട് വിടുന്നത് അത് ആർക്കും മാറ്റിവയ്ക്കാൻ സാധിക്കില്ല
പറ്റുന്ന ഒരു കാര്യം എന്നത് അത് ഉള്‍ക്കൊള്ളുവാനുള്ള ഒരു ധൈര്യം നമുക്ക് ലഭിക്കണം എന്നത് മാത്രമാണ്. അതിനെ അതിജീവിക്കുവാൻ ഉള്ള ഒരു ധൈര്യം നമുക്ക് തരണം എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്.
ഒരുപാട് കാലം ഞാനതോർത്ത് വിഷമിച്ചിരുന്നു എന്നാല്‍ ഞാൻ വിഷമിച്ചിരിക്കുന്നതോറും അത് പലരെയും ബാധിക്കും ഒന്നാമത്തേതിന്റെ ഭർത്താവിനെ അദ്ദേഹം എന്റെ കരിയറിനു വേണ്ടി പല കാര്യങ്ങളും മാറ്റിവെച്ച് ഒരു മനുഷ്യനാണ്.
എനിക്കൊരു സ്റ്റുഡിയോ ഉണ്ട് അവിടെ ജീവിക്കുന്ന ആളുകളുണ്ട് അവരുടെ ജീവിതങ്ങളെ അത് ബാധിക്കും ഞാൻ ഒരാള്‍ ഓഫ് ആയി പോയാല്‍ സംഭവിക്കുന്നത് ഇതൊക്കെയാണ് എന്നാല്‍ ഞാൻ ഒരാള്‍ ഉണർന്നു വന്നാല്‍ ഇവരെല്ലാവരും ഒരുമിച്ച് എഴുന്നേല്ക്കും അതുകൊണ്ട് ഞാൻ തിരിച്ചു വരണമെന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു ചെയ്തത് എന്നും ചിത്ര പറയുന്നു.