കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പിടികൂടി;വാണിജ്യ ആവശ്യത്തിനായുള്ള ഒമ്പത് സിലണ്ടറുകളും ഗാർഹിക ഉപയോഗത്തിനായുള്ള മൂന്ന് സിലണ്ടറുകളുമടക്കം 12 സിലണ്ടറുകളുമാണ് പിടികൂടിയത്
സ്വന്തം ലേഖിക
കോഴിക്കോട്: കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലണ്ടറുകൾ താലൂക്ക് സപ്ലെ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി.
കൂടത്തായി പൂവ്വോട്ടിൽ അബ്ദു റഹ്മാൻ്റെ വീട്ടിൽ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള ഒമ്പത് സിലണ്ടറുകളും ഗാർഹിക ഉപയോഗത്തിനായുള്ള മൂന്ന് സിലണ്ടറുകളുമടക്കം 12 സിലണ്ടറുകളാണ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യവിവരത്തെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഡോ.പി.പി വിനോദ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ എ അബ്ദുസമദ്, എം.ബി.ദിനേഷ്, ഡ്രൈവർ സുരേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. സഹായത്തിനായി കോടഞ്ചേരി പൊലീസും സ്ഥലത്തെത്തി.
Third Eye News Live
0