വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ചശേഷം കടന്നുകളഞ്ഞ കഞ്ചാവ് മാഫിയ സംഘം കോട്ടയത്ത്;  കുമരകം സ്വദേശി ഉണ്ണിമോനേയും പെരുമ്പായിക്കാട് സ്വദേശി അമലിനേയും തപ്പി പാലക്കാട് പൊലീസ് കോട്ടയത്തെത്തി

വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ചശേഷം കടന്നുകളഞ്ഞ കഞ്ചാവ് മാഫിയ സംഘം കോട്ടയത്ത്; കുമരകം സ്വദേശി ഉണ്ണിമോനേയും പെരുമ്പായിക്കാട് സ്വദേശി അമലിനേയും തപ്പി പാലക്കാട് പൊലീസ് കോട്ടയത്തെത്തി

കോട്ടയം; വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് രണ്ട് കിലോമീറ്റർ അകലെ വഴിയിലുപേക്ഷിച്ചശേഷം കടന്നുകളഞ്ഞ കഞ്ചാവ് മാഫിയ സംഘം കോട്ടയത്ത്. കുമരകം കുമരത്തുശേരിൽ വീട്ടിൽ ഉണ്ണിമോനേയും പെരുമ്പായിക്കാട് അഷ്റഫ് നിവാസിൽ അമലിനേയും തപ്പിയാണ് പാലക്കാട് പൊലീസ് കോട്ടയത്തെത്തിയത് .

ജൂൺമാസം എട്ടാം തീയതി അർദ്ധരാത്രി വാളയാറിൽ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം അമലും, ഉണ്ണിമോനും വന്ന വാഹനം പരിശോധിച്ചു. പരിശോധനയുടെ ഭാ​ഗമായി എക്സൈസ് ഉദ്യോ​ഗസ്ഥൻ വാഹനത്തിനുള്ളിൽ കയറി കഞ്ചാവ് അടുക്കിവച്ചിരിക്കുന്നത് കണ്ടെത്തി. ഇതോടെ അമൽ വാഹനമെടുത്ത് പാഞ്ഞുപോയി. വാഹനത്തിനുള്ളിലുണ്ടായിരുന്ന എക്സൈസ് ഉദ്യോ​ഗസ്ഥനെ ക്രൂരമായി മർദ്ദിച്ച ശേഷം രണ്ട് കിലോമീറ്റർ അകലെ വഴിയിലുപേക്ഷിച്ചു.

പിന്നീട് യാത്ര തുടർന്ന കഞ്ചാവ് സംഘം പത്ത് കിലോമീറ്ററോളം അകലെ വാഹനത്തിലുണ്ടായിരുന്ന 140 കിലോയോളം കഞ്ചാവ് വഴിയിൽ പല സ്ഥലത്തായി ഉപേക്ഷിച്ചു. പുലർച്ചെ റോഡ് വക്കിൽ പല ഭാ​ഗത്തു നിന്നും ചാക്ക് കണക്കിന് കഞ്ചാവ് നാട്ടുകാർ കണ്ടെത്തി വിവരം പൊലീസി സ്റ്റേഷനിൽ അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് ഉപേക്ഷിച്ച ശേഷം അമലും ഉണ്ണിമോനും കാറുമായി തമിഴ്നാടുവഴി കോട്ടയത്തേക്ക് KL05 AV 2235ഹ്യുണ്ടായി വെന്യൂ കാറിൽ രക്ഷപെട്ടു. ഒരുമാസത്തിലേറെയായി ഇരുവരും ഒളിവിൽ കഴിഞ്ഞു വരികെയാണ്.

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാളയാർ വഴി കോട്ടയത്തെത്തിച്ച് , കോട്ടയത്തും സമീപ പ്രദേശങ്ങളിലും കഞ്ചാവ് സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് എത്തിച്ചു നല്കുന്ന കണ്ണികളിലെ പ്രധാനികളാണ് ഇരുവരും.