കഞ്ചാവും ലഹരിമരുന്നും പിടിച്ചെടുത്ത കേസിൽ യുവാവ് മാസങ്ങൾക്കു ശേഷം പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ചാവും ലഹരിമരുന്നുകളും കൈവശം വച്ച കേസിൽ യുവാവിനെ മാസങ്ങൾക്കു ശേഷം പൊലീസ് പിടൂകൂടി. ചങ്ങനാശ്ശേരി പെരുന്ന പെരുന്ന പടിഞ്ഞാറു മാടയിൽ വീട്ടിൽ അനിൽകുമാർ മകൻ അരുൺ എസ് കുമാറിനെ (24)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാസങ്ങൾക്കു മുൻപ് കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. 25 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസിൽ നേരത്തെ നാലു പ്രതികൾ അറസ്റ്റിലായി 180 ദിവസമായി റി മാന്റിൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കേരളത്തിലേക്കും മറ്റു പല സംസ്ഥാങ്ങളിലേക്കും പാർസൽ സർവീസ് വഴി മയക്കുമരുന്ന് വ്യാപാരം ബാംഗ്ലൂർ കേന്ദ്രമായി നടത്തി വരികയാണ്. ഇവരിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായ യുവാവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയ്ഡിൽ എക്‌സൈസ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്പക്റ്റർ എസ്. മോഹനൻ നായർ, എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ രാജേഷ് ജി, സുരേഷ് ടി എസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അജിത് കുമാർ കെ വി, സുജിത്ത് വി എസ്, സഞ്ചു മാത്യു, എക്‌സൈസ് ഡ്രൈവർ അനസ് സി കെ എന്നിവർ പങ്കെടുത്തു.