ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടി; പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കി കസബ പൊലീസ്
സ്വന്തം ലേഖിക
പാലക്കാട്: നാല് കിലോ കഞ്ചാവുമായി യുവാക്കളെ കസബ പൊലീസ് പിടികൂടി.
കല്ലേപുള്ളി തെക്കു മുറി വീട്ടിൽ മണിമാരൻ മകൻ സനോജ് ( 26 ) , അശോകൻ മകൻ അജിത്ത് (25) എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റുചെയ്തത്. ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും വിൽപ്പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണും രക്ഷപ്പെടുന്നതിനിടയിൽ നഷ്ടപ്പെട്ടിരിന്നു.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പനക്കായി ആന്ദ്ര പ്രദേശിൽ നിന്നും മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നവരാണിവർ.
കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തിരക്കുള്ള സ്ഥലമാണ് കഞ്ചാവ് വാങ്ങാനായി എത്തുന്നവരെ കച്ചവടത്തിനായി ഇവർ തിരഞ്ഞെടുക്കുന്നത്.
ലോക്ക് ഡൗൺ വന്നതിന് ശേഷം നിരവധി യുവാക്കളാണ് ലഹരി വസ്തുക്കൾ വിൽപ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ പറ്റി കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം തുടരും.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വാനാഥിന്റെ നിർദ്ധേശാനുസരണം പാലക്കാട് എ എസ് പി എ.ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് എൻ എസ്, എസ്.ഐമാരായ അനീഷ്, ജഗ്മോഹൻ ദത്തൻ, രംഗനാഥൻ , എ എസ് ഐമാരായ ഷാഹുൽ ഹമീദ്, രമേഷ് ,എസ് സി പി ഒ ശിവാനന്ദൻ , ആർ.രാജീദ്, ബാലചന്ദ്രൻ , അശോകൻ, ഷിജു, ജയപ്രസാദ്,ബിജു,മാർട്ടിൻ , ഹോം ഗാർഡ് വേണുഗോപാൽ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.