ഒരു കിലോയിലധികം കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് രണ്ടു തൃശൂർ സ്വദേശികൾ

ഒരു കിലോയിലധികം കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് രണ്ടു തൃശൂർ സ്വദേശികൾ

ക്രൈം ഡെസ്‌ക്

ആലത്തൂർ : ഒരു കിലോ നാനൂറ് ഗ്രാം കഞ്ചാവുമായി തൃശൂർ സ്വദേശികളായ രണ്ടു പേർ പൊലീസ് പിടിയിലായി. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും , ആലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആലത്തൂർ തോണിക്കടവിൽ വെച്ച് രണ്ടു പേരെയും പിടികൂടിയത്. ആലത്തൂർ ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടു വന്നതാണ് കഞ്ചാവ്.

കേസിലെ പ്രതികളായ തൃശൂർ മൈനർ റോഡിൽ നടത്തറ കവലക്കാട് കെവിൻ (28), തൃശൂർ മാള വടമ
കിഴക്കേപനഞ്ചിക്കുന്നത്ത് അരുൺ ബാബു (28) എന്നിവരെയാണ് ആലത്തൂർ പോലീസ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് ഒന്നര ലക്ഷം രൂപ വില വരും ആലത്തൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. ലോക്ക് ഡൗണിന്റെ മറവിൽ നടക്കുന്ന ലഹരി കടത്തിനും വില്പനക്കുമെതിരെ കർശന പരിശോധനയാണ് നടന്നു വരുന്നത്. പ്രതികൾ തോണിക്കടവിനടുത്ത് ഫാം നടത്തിവരികയാണ്.

ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതി അരുൺ ബാബു മുൻപും തൃശ്ശൂർ ജില്ലയിൽ കഞ്ചാവു കേസുകളിൽ പ്രതിയായിട്ടുണ്ട്.
പാലക്കാട് ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥി ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ , ആലത്തൂർ ഡി.വൈ.എസ്.പി സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ആലത്തൂർ ഇൻസ്‌പെക്ടർ ടി.എൻ . ഉണ്ണികൃഷ്ണൻ, സബ്ബ് ഇൻസ്‌പെക്ടർ ജിഷ്‌മോൻ വർഗ്ഗീസ്, അഡീഷണൽ എസ്.ഐ. സാം ജോർജ്ജ് , ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സുനിൽ കുമാർ , റഹിം മുത്തു, ആർ. കിഷോർ , ആർ.കെ. കൃഷ്ണദാസ്, ആർ. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.