വീടിനുള്ളിൽ കഞ്ചാവ് ഉപയോഗം: കട്ടപ്പനയിൽ അഞ്ച് പേർ എക്സൈസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : വീടിനുള്ളിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ അഞ്ച് യുവാക്കൾ പിടിയിലായി. കട്ടപ്പന വെള്ളയാംകുടിയിലാണ് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 77 ഗ്രാം കഞ്ചാവ് പിടികൂടി. തയ്യാട്ടുകിഴക്കേതിൽ വീട്ടിലാണ് കട്ടപ്പന എക്സൈസ് സംഘം പരിശോധന നടത്തിയത്.
വീട്ടുടമയുടെ മക്കളായ ഗോകുൽ (23), അഖിൽ (22), രാഹുൽ (20), വെള്ളയാംകുടി മാടപ്പാട്ട് ആൽബിൻ (19), മുളകരമേട് നിരവത്ത്പറമ്പിൽ സെബിമോൻ (27) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യ വിവരത്തെ തുടർന്ന് കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.ജെ. കിരണും പാർട്ടിയും ചേർന്നായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഒടി രക്ഷപെട്ടു. മുളകരമേട് അരിപ്ലാക്കൽ ജെറോം ആണ് ഓടിരക്ഷപെട്ടത്.
ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്‍റീവ് ഓഫീസർ ജോസി വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ, കെ.എസ്. അനൂപ്, എസ്. ലിജോ ജോസഫ്, ബിജുമോൻ, ജസ്റ്റിൻ പി. ജോസഫ് എന്നിവരുടെ നേൃത്വത്തിലായിരുന്നു റെയിഡ്.