ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട: കമ്പത്തുനിന്നും എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ

ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട: കമ്പത്തുനിന്നും എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം വിൽക്കുന്നതിനായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ. തൊടുപുഴ മാങ്ങാട്ട് കവല മേച്ചേരിൽ റഷീദി (30) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇടുക്കി കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിതരണം ചെയ്തിരുന്നത് റഷീദ് അയിരുന്നെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ദിവസങ്ങളായി റഷീദിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ റഷീദ് ഈരാറ്റുപേട്ടയിൽ എത്തിയതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് , എസ് ഐ സന്ദീപ്, എ.എസ്. ഐ നൗഷാദ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് പി.വി, സിവിൽ പോലീസ് ഓഫീസർമാരായ ജീമോൻ, ആന്റണി, പ്രതീഷ്, അനിൽ, ജയകുമാർ എന്നിവർ മേലുകാവ് കാഞ്ഞിരം കവലയിൽ എത്തി. ഈ സമയം ഇതുവഴി എത്തിയ റെഷീദിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒരാഴ്ച മുൻപ് കോട്ടയം നഗരമധ്യത്തിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയായ യുവാവിനെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.