play-sharp-fill
കോട്ടയം കെഎസ്ആർടിസി പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ 

കോട്ടയം കെഎസ്ആർടിസി പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ 

കോട്ടയം : എക്സൈസ് നടത്തിയ റെയ്ഡിൽ 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം നാഗോൺ ജില്ലയിൽ കാമപുർ സ്വദേശി ഉമർ ഫാറൂഖാണ് അറസ്റ്റിലായിരിക്കുന്നത്.

കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുവെച്ച് വെള്ളിയാഴ്ച രാത്രി  8 മണിയോടു കൂടിയാണ് കഞ്ചാവുമായി പ്രതി പിടിയിലായത്.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബി യുടെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് സർക്കിൾ പാർട്ടി, എക്സൈസ് കമ്മീഷണർ സ്കോഡ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അംഗം എന്നിവർ അടങ്ങുന്ന കോട്ടയം ജില്ലാ എക്സൈസ് ടീം അംഗങ്ങൾ നടത്തിയ റെയ്‌ഡിലാണ് കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയിഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബി, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, ആനന്ദരാജ്, ബി സന്തോഷ് കുമാർ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, രഞ്ജിത്ത് കെ നന്ദിയാട്ട്, കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റ് ഓഫീസർ, ഹരികൃഷ്ണൻ ടി എ,സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ ശിവാനന്ദ്, എക്സൈസ് ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.