play-sharp-fill
വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ

വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ
ചങ്ങനാശേരി: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചക്രാ ത്തിക്കുന്ന് പാറയിൽ അജേഷിനെയാണ് ഒറു കിലോ കഞ്ചാവുമായി എക്‌സൈസ് ഇൻസ്‌പെക്ടടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജി.രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന് സമീപം എത്തിയ ഉദ്യോഗസ്ഥർ ആദ്യം ഇയാളുടെ കാറിൽ നിന്നും ഗഞ്ചാവ് കണ്ടെടുത്തു .തുടർന്ന് അജേഷിനെ ചോദ്യം ചെയ്തതിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോയിലേറെ കഞ്ചാവ് കണ്ടെടുത്തു .അജേഷ് ഒരു മാസം മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്.ഇയാൾ ഭവന ഭേദനം ,വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് .തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച്  ചങ്ങനാശ്ശേരിയിൽ വിറ്റഴിക്കുകയാണ് രീതി. നാലോ അഞ്ചോ ഗ്രാമിന്റെ പൊതിക്ക് 500 രൂപയാണ് നിരക്ക് .തമിഴ്നാട്ടിൽ 10,000 രൂപയ്ക്ക് വാങ്ങുന്ന ഗഞ്ചാവ് ഈ രീതിയിൽ ഏജന്റുമാരെ വരെ വെച്ച് വിറ്റഴിച്ച് കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതവും ഗുണ്ടാപ്രവർത്തനങ്ങളും ണ്ടത്തുകയാണ് തൊഴിൽ .പിടികൂടിയ എക്സൈസ് ഉദ്യോഗസഥർക്ക് എതിരെ വരെ പ്രതി വധ ഭീഷണി മുഴക്കി .ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻണ്ട് ചെയ്തു പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ രാജീവ് ഡെപ്യൂട്ട എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ആർ.കെ രതീഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബ്ലസൺ സന്തോഷ് ,ലാലു തങ്കച്ചൻ ,അനീഷ് രാജ് രാജേഷ്  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.