
എറണാകുളം: സംസ്ഥാനത്തെ പീക്ക് അവറിലെ വൈദ്യുതി ക്ഷാമം മറികടക്കാൻ എറണാകുളം ബ്രഹ്മപുരം പവർസ്റ്റേഷനില്‍ 250 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) നടപ്പാക്കാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി.
പകല്‍ സമയത്ത് സോളാർ എനർജിയില്‍ നിന്നും മറ്റും ലഭിക്കുന്ന വൈദ്യുതി പീകവറിലെ ഉപയോഗത്തിനായി സംഭരിച്ചു വെക്കുന്ന പദ്ധതിയാണ് BESS എന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം.
ഇത്തരത്തില്‍ 250 മെഗാ വാർഡ് വൈദ്യുതി സംഭരിക്കാനായി സ്വകാര്യ കമ്പനികളെ ടെൻഡർ വിളിച്ചിരുന്നു. ഒരു മെഗാ വാട്ട് വൈദ്യുതി 18 1000 രൂപ നിരക്കില്‍ സംഭരിക്കാനാണ് കെഎസ്‌ഇബി സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏർപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രഹ്മപുരം സബ് സ്റ്റേഷനില്‍ പദ്ധതി നടപ്പിലാക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷല്‍ കെഎസ്‌ഇബിക്ക് അനുമതി നല്‍കിയത്.
90 കോടി രൂപ പദ്ധതിക്കായി കേന്ദ്രം വി ജി എഫ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എറണാകുളം ഒഴികെയുള്ള മറ്റിടങ്ങളില്‍ BESS പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏർപ്പെടുന്നത് ആദ്യമാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലാണ് വൈദ്യുതി സംഭരണം.
കേന്ദ്രസർക്കാരിന്റെ മേക്കിങ് ഇന്ത്യയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കാരണത്തില്‍ കൂടിയാണ് വയബിലിറ്റി ഗ്യാപ് ഫണ്ടും കേന്ദ്രം നല്‍കുന്നതും .
2025 ജൂണിലെ ഉത്തരവ് പ്രകാരം 9 മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കണം അല്ലാത്തപക്ഷം കേന്ദ്രസർക്കാർ സഹായം നഷ്ടമാകും. ഈ കാരണം കൊണ്ട് ഉയർന്ന പണത്തിന് വൈദ്യുതി സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി കെഎസ്‌ഇബി തേടിയത് .
നിലവിലെ സാഹചര്യത്തില്‍ ഉയർന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതതിന് ഉള്‍പ്പടെയുള ഹിയറിങ് നടക്കുന്നതിനിടയിലാണ് സ്വകാര്യ കമ്പനിക്ക് വൈദ്യുതി സംഭരിക്കാൻ അനുമതി നല്‍കിക്കൊണ്ട് റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നല്‍കിയത് .







