ഗുണ്ടാതലവൻ പുത്തൻപാലം രാജേഷ് കോട്ടയം കോതനല്ലൂരിൽ പിടിയിലായി; ഒളിവില്‍ കഴിയുന്നതിനിടെ ഗുണ്ടാ നേതാവിനെ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്
കോട്ടയം:
കോട്ടയം: ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് കോട്ടയത്ത് പിടിയിൽ. തിരുവനന്തപുരത്ത് റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കോട്ടയം കോതനല്ലൂരിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രാജേഷിനെ പിടികൂടിയത്. രണ്ടുദിവസമായി ജില്ലയിലുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
എറണാകുളം സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ രാജേഷിന്റെ കൂട്ടാളിയായ വിജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷിനെ തിരുവനന്തപുരം ഫോർട്ട് പൊലീസിന് കൈമാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിൽ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്