play-sharp-fill
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; മധ്യവയസ്കനെ  ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്തു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; മധ്യവയസ്കനെ ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച ഒരാള്‍ അറസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റുചെയ്തു. ചെങ്ങളം ,ചെങ്ങളത്തുകാവ് ഭാഗത്ത് കരിപ്പുറം വീട്ടിൽ ലാലി (62)എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഇന്നലെ വൈകിട്ട് 06.00 മണിയോടെ മാതാവിനോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ. വിദ്യ , പവനൻ, എ.എസ്.ഐ. ബസന്ത്, സി.പി.ഓ സിബിച്ചൻ, ബാബു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.