ജി7 ഉച്ചക്കോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക്, ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഡൽഹി: ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
നാളെയാണ് പ്രധാനമന്ത്രിയുടേയും മാർപാപ്പയുടേയും കൂടിക്കാഴ്ച. അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
2021ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാർപാപ്പയെ കണ്ടിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്.
Third Eye News Live
0