video
play-sharp-fill
മുസ്ലിം ലീഗ് സെമിനാറില്‍ നിന്ന് പിന്‍മാറി ജി സുധാകരന്‍ ; പിന്മാറ്റം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി

മുസ്ലിം ലീഗ് സെമിനാറില്‍ നിന്ന് പിന്‍മാറി ജി സുധാകരന്‍ ; പിന്മാറ്റം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി

ആലപ്പുഴ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം ജി സുധാകരന്‍ പിന്മാറി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാറില്‍ നിന്നുള്ള പിന്മാറ്റം. പരിപാടിയില്‍ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജി സുധാകരന് തിട്ടൂരം കിട്ടിയോ എന്ന് അറിയില്ലെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. നേരത്തെ ചന്ദ്രിക ദിനപത്രത്തിന്റെ ക്യാംപയിന്‍ ഉദ്ഘാടനത്തില്‍ നിന്നും ജി സുധാകരന്‍ പിന്‍മാറിയിരുന്നു.

പാര്‍ട്ടി പരിപാടികളില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതില്‍ നേരത്തെതന്നെ ജി സുധാകരന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലേക്കും സമാപന സമ്മേളനത്തിലേക്കും ജി സുധാകരനെ ക്ഷണിച്ചെങ്കിലും രണ്ട് പരിപാടികളിലും അദ്ദേഹം പങ്കെടുത്തില്ല. ആലപ്പുഴയിലെ വോട്ട് മറിക്കലില്‍ അന്വേഷണം നടത്താത്തതിലും ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ശ്രമം നടത്താത്തതിലും സുധാകരന്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group