play-sharp-fill
ഇന്നും കൂട്ടി ഇന്ധന വില; പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരും

ഇന്നും കൂട്ടി ഇന്ധന വില; പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി.


പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു. വിലവര്‍ധനവിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരും.

കോഴിക്കോട്ട് പെട്രോള്‍ വില 114.47 രൂപയും ഡീസലിന് 101.04 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 116.21 രൂപയും ഡീസലിന് 103 രൂപയുമാണ് ഇന്നത്തെ വില.

ഇന്ധന വിലവര്‍ധനയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ബജറ്റ് സെഷന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കുമ്പോഴും ഇന്ധന വില വര്‍ധന അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.