play-sharp-fill
ജനങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാനൊരുങ്ങി മോദി; ഇന്ധന വില പത്ത് രൂപ വരെ കുറഞ്ഞേക്കും; പ്രഖ്യാപനം ഉടൻ

ജനങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാനൊരുങ്ങി മോദി; ഇന്ധന വില പത്ത് രൂപ വരെ കുറഞ്ഞേക്കും; പ്രഖ്യാപനം ഉടൻ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില കുറയ്‌ക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന.

പെട്രോളിനും ഡീസലിനും നാല് രൂപ മുതല്‍ പരമാവധി പത്ത് രൂപ വരെ കുറയ്‌ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

ആഗോള മേഖലയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനാല്‍ ആഭ്യന്തര വിപണിയിലും പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറഞ്ഞേക്കാമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ധന വില കുറയുന്നതോടെ അടുത്ത ദിവസങ്ങളില്‍ വാഹന വില്പനയിലും ഉയര്‍ച്ചയുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൈമക്സ് വിപണിയില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിനടുത്താണ്. പശ്ചിമേഷ്യയില്‍ ബാരലിന് 78 ഡോളറിനാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് വിലയില്‍ ആശ്വാസം ലഭിച്ചതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ പറയുന്നത്.

എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രൂഡ് വില 80 ഡോളറിന് മുകളിലായിരുന്നതിനാല്‍ നേരിട്ട അധിക ബാദ്ധ്യത നികത്തുന്നതുവരെ വിലയില്‍ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് പൊതു മേഖലാ എണ്ണ കമ്പനികളുടെ നിലപാട്.