അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അനധികൃത മദ്യക്കച്ചവടം: അഞ്ചു ലിറ്റർ ചാരായവുമായി അയർക്കുന്നം അമയന്നൂരിൽ രണ്ടു പേർ എക്‌സൈസ് പിടിയിൽ; പിടിയിലായവരിൽ തമിഴ്‌നാട് സ്വദേശിയും; ചാരായം വിറ്റിരുന്നത് ഒരു ലിറ്ററിന് 2500 രൂപയ്ക്ക്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അനധികൃത മദ്യക്കച്ചവടം: അഞ്ചു ലിറ്റർ ചാരായവുമായി അയർക്കുന്നം അമയന്നൂരിൽ രണ്ടു പേർ എക്‌സൈസ് പിടിയിൽ; പിടിയിലായവരിൽ തമിഴ്‌നാട് സ്വദേശിയും; ചാരായം വിറ്റിരുന്നത് ഒരു ലിറ്ററിന് 2500 രൂപയ്ക്ക്

ക്രൈം ഡെസ്‌ക്

കോട്ടയം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ഡ്രൈഡേ ആയതിനാൽ വിൽപ്പനയ്ക്കായി തയ്യാറാക്കിയ അഞ്ചു ലിറ്റർ വ്യാജ ചാരായവുമായ് അയർക്കുന്നത്ത് രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായും ആരോഗ്യ വകുപ്പ് ജീവനക്കാരനായും ചമഞ്ഞ് പാമ്പാടി റേഞ്ചിന്റെ ചുമതയുള്ള എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവും ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസറുമായ ഫിലിപ്പ് തോമസ് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അയർക്കുന്നം വരവുകാല കോളനയിൽ നിന്നും രണ്ടു പേരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം അമയന്നൂർ വരകുമല കോളനിയിൽ കെ.കെ രാമാനുജൻ (55), വരകുമല കോളനിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം പുതുറോഡ് ജംഗ്ഷൻ സിറ്റിപാളയം ഭാഗത്ത് അങ്കമുത്തുമകൻ സിത്തൻ (52) എന്നിവരെയാണ് അഞ്ചു ലിറ്റർ വ്യാജചാരായവുമായി അറസ്റ്റ് ചെയ്തത്. കന്നാസിലും കുപ്പിയിലും നിറച്ച നിലയിലായിരുന്നു ഇവർ ചാരായം സൂക്ഷിച്ചിരുന്നത്.

ലോക്ക് ഡൗൺ കാലത്തിനു ശേഷം ഡ്രൈഡേ വരുന്ന സമയങ്ങളിൽ വ്യാജചാരായം വിൽപ്പനയ്ക്കായി ഇരുവരും തയ്യാറെടുക്കുന്നതായി എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസിനു വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്നു ദിവസങ്ങളായി ആരോഗ്യ പ്രവർത്തകരുടെയും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെയും വേഷത്തിൽ ഫിലിപ്പ് തോമസ് സ്ഥലത്തു പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ചാരായം വാറ്റ് നടക്കുന്നതായി ഇദ്ദേഹം സ്ഥിരീകരിച്ചത്.

തുടർന്നു വെള്ളിയാഴ്ച പുലർച്ചെ ചാരായം വാങ്ങാനെന്ന വ്യാജേനെ ഇദ്ദേഹം ഇരുവരെയും സമീപിച്ചു. കൊവിഡിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും, രോഗ ഭീതിയുള്ളതിനാലുമാണ് ഇത്തരത്തിൽ ഇടപാടുകാരനാണ് എന്ന വ്യാജേനെ പ്രതികളെ സമീപിച്ചത്.

തുടർന്നു, ഫിലിപ്പ് തോമസ്, പാമ്പാടി റേഞ്ച് പ്രിവന്റീവ് ഓഫിസർ കെ.എൻ വിനോദ്, സിവിൽ എക്‌സൈസ് ഓഫിസസർമാരായ മനു ചെറിയാൻ, അഖിൽ പവിത്രൻ, ഗിരീഷ്‌കുമാർ, രവി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

2500 രൂപയാണ് ഒരു ലിറ്റർ ചാരായത്തിന് പ്രതികൾ ഈടാക്കിയിരുന്നതെന്നു എക്‌സൈസ് സംഘം കണ്ടെത്തി. ലഹരി വിരുദ്ധ ദിനത്തിനു കച്ചവടം ചെയ്യുന്നതിനു വേണ്ടിയാണ് ഇവർ വാറ്റ് തയ്യാറാക്കിയിരുന്നത്.