play-sharp-fill
കോവിഡിന്റെ പേരിൽ നിർത്തലാക്കിയ യാത്രാസൗകര്യങ്ങൾ  പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ കൊല്ലം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിൽ യാത്രക്കാർ  ബാഡ്ജുകൾ ധരിച്ചും ബോർഡുകളും ഉയർത്തിയും പ്രതിഷേധ സംഗമം നടത്തി

കോവിഡിന്റെ പേരിൽ നിർത്തലാക്കിയ യാത്രാസൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ കൊല്ലം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിൽ യാത്രക്കാർ ബാഡ്ജുകൾ ധരിച്ചും ബോർഡുകളും ഉയർത്തിയും പ്രതിഷേധ സംഗമം നടത്തി


സ്വന്തം ലേഖിക

കോട്ടയം :കോവിഡിന്റെ പേരിൽ നിർത്തലാക്കിയ യാത്രാസൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ കൊല്ലം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിൽ യാത്രക്കാർ ബാഡ്ജുകളും ധരിച്ചും ബോർഡുകളും ഉയർത്തിയും പ്രതിഷേധ സംഗമം നടത്തി. ജനപ്രതിനിധികളുടെ സാനിധ്യത്തിൽ നടന്ന പ്രതിഷേധത്തിൽ പല സ്റ്റേഷനുകളിലായി ആയിരങ്ങൾ പങ്കെടുത്തു. നിർത്തലാക്കിയ പാസഞ്ചർ /മെമു സർവീസുകൾ ആരംഭിക്കണമെന്നും ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.


പരശുറാം കൊല്ലത്ത് എത്തുന്നതിന് മുമ്പേ യാത്രക്കാർ ഇന്ന് സ്റ്റേഷനിൽ സംഘടിച്ചിരുന്നു. സാധാരണ ജനങ്ങളിൽ നിന്നും മെമുവിന് എക്സ്പ്രസ്സ്‌ നിരക്ക് ഈടാക്കുന്ന റെയിൽവേ നടപടി ചൂണ്ടിക്കാട്ടി അസംഘടിതരായ ഓരോ സാധാരണക്കാരനും വേണ്ടിയുള്ള സമരമാണിതെന്ന ആഹ്വാനം പരശുറാമിലെ റിസർവേഷൻ കോച്ചുകളിലെ യാത്രക്കാരെയും സ്വാധീനിച്ചു. റെയിൽവേയുടെ ജനദ്രോഹ നടപടികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ബാനറുകൾ ജനങ്ങളെ കൂടുതൽ പ്രതിഷേധത്തിലേക്ക് അടുപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് നിന്ന് കോട്ടയം വഴിയ്ക്കും ആലപ്പുഴ വഴിയുള്ള മെമു പുനസ്ഥാപിക്കാത്തതും കൊല്ലം- തിരുവനന്തപുരം പാസഞ്ചറും, കൊല്ലം കന്യാകുമാരി പാസഞ്ചറും നിഷേധിക്കുന്നതിലൂടെ സാധാരണക്കാരന്റെ യാത്രാ സൗകര്യങ്ങൾ തടയപ്പെടുകയാണെന്ന് കൊല്ലം സ്റ്റേഷനിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇരവിപുരം MLA ശ്രീ. എം നൗഷാദ് അഭിപ്രായപ്പെട്ടു. പ്രതിഷേധബാഡ്ജുകളും ധരിച്ചും ബാനറുകൾ ഉയർത്തിയും പ്രതിഷേധക്കാർ പരശുറാമിൽ കോട്ടയം വരെ സഞ്ചരിച്ചു.

കോട്ടയം കരുനാഗപ്പള്ളി സ്ഥിരയാത്രക്കാരുടെ യാത്രാക്ലേശം ഗുരുതരമാണെന്നും പാസഞ്ചറുകൾ മാത്രം പുനസ്ഥാപിക്കാത്തത് സാധാരണക്കാരോടുള്ള ദ്രോഹമാണെന്നും കരുനാഗപ്പള്ളിയിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് എം എൽ എ സി ആർ മഹേഷ്‌ പറഞ്ഞു. പൊതുമേഖല സ്ഥാപനമായ റെയിൽവേ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ജനക്ഷേമത്തിന് യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് യാത്രക്കാർ സംഘടിക്കുന്നതെന്നും പ്രാഥമിക യാത്രാസൗകര്യങ്ങൾ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും കോട്ടയം സ്റ്റേഷനിൽ പ്രതിഷേധ സംഗമത്തെ സ്വാഗതം ചെയ്തു കൊണ്ട് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. യാത്രക്കാരുടെ പരാതികളും പ്രശ്നങ്ങളും ശ്രവിച്ച അദ്ദേഹം ശക്തമായ ഇടപെടൽ നടത്തുമെന്നും അറിയിച്ചു.

കോട്ടയം കൊല്ലം ഇപ്പോൾ ദുരിതപാതയാണെന്നും ഇരട്ട പാതയും സ്റ്റേഷൻ വികസനവും ട്രെയിൻ പുനസ്ഥാപിക്കാത്തതിന് ഒരു കാരണമല്ലെന്നും ബദൽ മാർഗ്ഗങ്ങൾ ഇതിന് മുമ്പും റെയിൽവേ സ്വീകരിച്ചിട്ടുണ്ടെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ചൂണ്ടിക്കാട്ടി. യാത്രക്കാർ വികസനത്തിന് ഒപ്പമാണെന്നും ഇരട്ട പാതയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾക്ക് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്നും കൊല്ലം മുതൽ കോട്ടയം വരെ പ്രതിഷേധക്കാരോടൊപ്പം സഞ്ചരിച്ച് അദ്ദേഹം പറഞ്ഞു.

വൈകുന്നേരം 03.05 ന് നാഗർകോവിൽ പരശുറാമിന് ശേഷം 06.40 നുള്ള വേണാട് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. കേരള സൂപ്പർ ഫാസ്റ്റ് കടന്നുപോകാൻ എറണാകുളം ജംഗ്ഷൻ ഔട്ടറിലും മെയിലിനായി ഏറ്റുമാനൂരും പിടിച്ചിട്ട് ഏഴ് മണിക്ക് ശേഷമാണ് വേണാട് ദിവസവും കോട്ടയം എത്തിച്ചേരുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള അവസാന ട്രെയിനായതുകൊണ്ട് കമ്പാർട്ട്മെന്റുകളിൽ യാത്രക്കാർക്ക് കാലെടുത്തു വെയ്ക്കാനുള്ള സ്ഥലം പോലും പലപ്പോഴും ലഭിക്കാറില്ല.

എട്ടുമണിയോടെ കോട്ടയം എത്തുന്ന കൊല്ലം മെമുവിൽ കരുനാഗപ്പള്ളി, കായംകുളം, ഓച്ചിറ സ്റ്റേഷനുകളിൽ ഇറങ്ങുന്ന സ്ത്രീകളും വിദ്യാർത്ഥികളും ഗതാഗത സൗകര്യമില്ലാതെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വൃദ്ധരായ മാതാപിതാക്കളുടെയും ചെറിയ മക്കളുടെയും കാത്തിരിപ്പിന് ഒരു പരിഹാരം തേടിയുള്ള സ്ത്രീകളുടെ സാന്നിധ്യം അവരുടെ നിസ്സഹായാവസ്ഥ വിളിച്ചറിയിക്കുന്നു. പ്രതിഷേധത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യവും, സമൂഹത്തിലെ പല തട്ടിൽ നിന്നുള്ള ജനങ്ങളും ഒരേ ആവശ്യം ഉന്നയിച്ച് നടത്തിയ ഇങ്ങനെ ഒരു ജനകീയ സമരം റെ Iയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.