കൂട്ടുകാരന്റെ മരണം വിശ്വസിക്കാനാകാതെ സഹൃത്തുക്കള്‍ ; കുട്ടിക്കാലം മുതല്‍ ഫുട്ബോൾ  ഹരമാക്കിയ അദിഷ് എന്ന മികച്ച ഫുട്ബാളറെ ഓര്‍ക്കുകയാണ് ചേര്‍പ്പിലെ ഫുട്ബാള്‍ കായിക പ്രേമികള്‍.

കൂട്ടുകാരന്റെ മരണം വിശ്വസിക്കാനാകാതെ സഹൃത്തുക്കള്‍ ; കുട്ടിക്കാലം മുതല്‍ ഫുട്ബോൾ ഹരമാക്കിയ അദിഷ് എന്ന മികച്ച ഫുട്ബാളറെ ഓര്‍ക്കുകയാണ് ചേര്‍പ്പിലെ ഫുട്ബാള്‍ കായിക പ്രേമികള്‍.

 

തൃശ്ശൂർ : കുട്ടിക്കാലം മുതല്‍ ഫുട്ബാള്‍ ഹരമാക്കിയ അദിഷ് എന്ന മികച്ച ഫുട്ബാളറെ ഓര്‍ക്കുകയാണ് ചേര്‍പ്പിലെ ഫുട്ബാള്‍ കായിക പ്രേമികള്‍.ചേര്‍പ്പ് ഗവ. ഹൈസ്‌കൂളില്‍ പഠനകാലത്ത് സ്‌കൂള്‍ ഫുട്ബാള്‍ കളികളില്‍ മികച്ച ഫാസ്റ്റ് ഫുട്ബാളറായിരുന്നു അദിഷ്.

 

 

 

നാട്ടിലെ ഫുട്ബാള്‍ മേളകളിലും അദിഷ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഫുട്ബാള്‍ പ്രേമികള്‍ക്കും ഹരവുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിച്ചു. ഫുട്ബാള്‍ കായിക മേഖലയിലെ വളര്‍ച്ചയിലൂടെയാണ് അദിഷീന് പൊലീസ് രംഗത്തേക്ക് പ്രവേശിക്കാനായത്.

 

 

 

 

മുൻപ് പാലക്കാട് നടന്ന പൊലീസ് ഫുട്ബാള്‍ മേളയില്‍ എതിര്‍ ടീമിനെതിരെ നിരവധി ഗോളുകളിടിച്ച്‌ ശ്രേദ്ധേയനായിരുന്നു. ഇന്ത്യൻ ഫുട്ബാള്‍ താരം ഐ.എം. വിജയൻ ഉള്‍പ്പടെയുള്ളവരുമായി അടുത്ത ബന്ധവും അദിഷ് കാത്തുസൂക്ഷിച്ചു. പഠനത്തിന് ശേഷം പൊലീസ് ജോലി നേടാനായതും അദിഷിന്റെ ജീവിതത്തിലെ നേട്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

നിരവധി സുഹൃദ്‌വലയങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മാവോയിസ്റ്റുകളെ തടവില്‍ കൊണ്ടുപോകുന്നതിന് പൊലീസ് ജീപ്പിന്റെ വാഹകനായി അദിഷ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ച്‌ പോന്നിരുന്നതും പൊലീസുദ്യേഗസ്ഥര്‍ക്ക് മറക്കാനാകില്ല. ഒടുവില്‍ അദിഷിന്റെ ജീവിതത്തില്‍ അകപ്പെട്ട ഇരുള്‍ മരണത്തിലേക്ക് നയിച്ചു.