കൊച്ചിയിലെ കാനയിൽ വീണ് ഫ്രഞ്ച് പൗരന് ഗുരുതരമായി പരിക്കേറ്റു: 7 മാസമായി നടപ്പാത നിർമ്മാണം മുടങ്ങിക്കിടക്കുന്നിടത്താണ് അപകടം
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്ക്കെത്തിയ വിദേശിയാണ് അപകടത്തില്‍പ്പെട്ടത്.
ഏഴ് മാസത്തോളമായി നിര്‍മാണം നിർത്തിവെച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കാനയിൽ വീണ വിദേശിയെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എന്നാൽ പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് ഫ്രഞ്ച് പൗരനുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0