video
play-sharp-fill
മണർകാട് പഞ്ചായത്തിൽ സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം  നടത്തി

മണർകാട് പഞ്ചായത്തിൽ സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി

സ്വന്തം ലേഖിക

കോട്ടയം: മണർകാട് പഞ്ചായത്തിൽ സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർപേഴ്സൺ
ഡോ. ചിന്ത ജെറോം നിർവ്വഹിച്ചു.

ആദ്യ ഘട്ടത്തിൽ പഞ്ചായത്തിന്റെ പെൺ പച്ച പദ്ധതിയിൽ രജിസ്‌റ്റർ ചെയ്ത നൂറ് വനിതകൾക്കാണ് സൗജന്യമായി കപ്പുകൾ വിതരണം ചെയ്തത്.
60,000 രൂപയാണ് പദ്ധതി ചിലവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ പഞ്ചായത്തിലെ മുതിർന്ന അധ്യാപകരായ പ്രൊഫ.കെ.എം വർഗീസ്, ടി.വി.നാരായണ ശർമ്മ എന്നിവരെ ആദരിച്ചു.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.സി.ബിജു,
വൈസ് പ്രസിഡന്റ് ജസ്സി ജോൺ, സ്ഥിരം സമിതി അധ്യക്ഷരായ രാജീവ് രവീന്ദ്രൻ, ഫിലിപ്പ് കെ തോമസ്, രഞ്ജിത അനീഷ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.