വ്യാജ എല്‍എല്‍ബി സർട്ടിഫിക്കറ്റ് ഹാജരാക്കി ; കേരളാ ഹൈക്കോടതിയില്‍ വ്യാജ അഭിഭാഷകൻ ചമഞ്ഞ ആള്‍ക്കെതിരെ നടപടി ; എൻറോള്‍മെന്‍റ് ബാർ കൗണ്‍സില്‍ റദ്ദാക്കി
സ്വന്തം ലേഖകൻ
കൊച്ചി: കേരളാ ഹൈക്കോടതിയില്‍ വ്യാജ അഭിഭാഷകൻ ചമഞ്ഞ ആള്‍ക്കെതിരെ നടപടി. വ്യാജ എല്‍എല്‍ബി സർട്ടിഫിക്കറ്റ് ഹാജരാക്കി ആണ് തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജ് അഭിഭാഷകനായി എൻറോള്‍ ചെയ്തത്.
സംഭവത്തില്‍ ഇയാളുടെ എൻറോള്‍മെന്‍റ് ബാർ കൗണ്‍സില്‍ റദ്ദാക്കി. പ്രതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാർ കൗണ്‍സില്‍ തീരുമാനിച്ചു. മനു ജി രാജിനെതിരെ നേരത്തെ സെൻട്രല്‍ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2013 ലാണ് വ്യാജ രേഖ നല്‍കി എൻറോള്‍ ചെയ്തത്. മാറാനെല്ലൂർ സ്വദേശി സച്ചിനാണ് ബാർ കൗണ്‍സിലിനും പൊലീസിനും പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവ്വകലാശാല അറിയിച്ചു. ഇതോടെയാണ് എൻറോള്‍മെന്‍റ് ബാർ കൗണ്‍സില്‍ റദ്ദാക്കിയത്.
Third Eye News Live
0