play-sharp-fill
ചുരിദാര്‍ ധരിച്ചാൽ പൂജാ കർമ്മങ്ങൾക്ക് വിഘ്നം;കസവു മുണ്ട് ഉടുപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ഭസ്മം പൂശാന്‍ ആവശ്യപ്പെടുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്യും; രോ​ഗം മാറാൻ പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യൻ നാട്ടിൽ വിലസുന്നു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

ചുരിദാര്‍ ധരിച്ചാൽ പൂജാ കർമ്മങ്ങൾക്ക് വിഘ്നം;കസവു മുണ്ട് ഉടുപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ഭസ്മം പൂശാന്‍ ആവശ്യപ്പെടുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്യും; രോ​ഗം മാറാൻ പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യൻ നാട്ടിൽ വിലസുന്നു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യന്‍ ഇപ്പോഴും നെഞ്ചുവിരിച്ചു നടക്കുന്നുവെന്ന് ആരോപണം. കണ്ണൂരിലാണ് സംഭവം.

വിട്ടുമാറാത്ത ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ മയ്യില്‍ ജ്യോതിഷ ചികിത്സ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ചന്ദ്രഹാസന്‍ എന്ന ജ്യോതിഷനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

35 തവണ കോടതി പോലീസിനോട് നടപടി ആവശ്യപ്പെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ അവര്‍ക്ക് ധൈര്യമില്ല. സിപിഎം ജില്ലാ നേതാക്കളുടെ ഇടപെടലില്‍ ബലാല്‍സംഗം അടക്കം ഉള്ള കുറ്റം ചുമത്തിയ പ്രതിയാണ് പാര്‍ട്ടി ഗ്രാമത്തില്‍ വിലസുന്നത്.

അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് യുവതി ഇയാളുടെ അടുത്തെത്തിയത്. തുടര്‍ന്ന് സ്വന്തം സ്വര്‍ണ്ണം സുഹൃത്തിന് നല്‍കി 15000 രൂപ സംഘടിപ്പിച്ചു. പൂജാകര്‍മങ്ങള്‍ക്കായി ഏപ്രില്‍ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തില്‍ എത്തി.

ചുരിദാര്‍ ധരിച്ച് പോയതിനാല്‍ പൂജ കര്‍മ്മങ്ങള്‍ക്ക് വിഘ്നമുണ്ടാകുന്നെന്നും, വിഘ്നം മാറാന്‍ ധരിച്ച പാന്റ്‌സ് മാറ്റി സ്ഥാപനത്തില്‍ സൂക്ഷിച്ച കസവുമുണ്ടു ധരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൂജ നടക്കുന്ന ഹോമത്തിനു മുന്നില്‍ യുവതിയെ കസവു മുണ്ട് ഉടുപ്പിച്ച് ഇരുത്തി. പിന്നീട് പൂജ നടക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഭസ്മം പൂശാന്‍ വ്യാജ ജ്യോത്സ്യന്‍ ചന്ദ്രഹാസന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതി ചന്ദ്രഹാസന്‍ പറയുന്നത് പോലെ ചെയ്തപ്പോള്‍ സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പരാതിക്കാരി എതിര്‍ക്കുകയും മൊബൈല്‍ ഓഫ് ചെയ്യാന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ ആയിരുന്നു പരാതിക്കാരിയോട് അടുത്ത നിര്‍ദ്ദേശം.

കണ്ണുകള്‍ അടച്ചിരുന്ന പരാതിക്കാരിയുടെ പിറകില്‍ വന്ന് മുതുക് ബലമായി പിടിച്ച് ലൈംഗിക ഉദ്ദേശത്തോടെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു. ഇതിനിടെ കുതറിമാറി ബഹളം വെച്ച് പുറത്തേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ മൊബൈലില്‍ എല്ലാം പകര്‍ത്തിയിട്ടുണ്ടെന്നും പുറത്ത് പറഞ്ഞാല്‍ വൈറലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ബലാല്‍സംഗം ഉള്‍പെടെ ചുമത്തി കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്നത്.

മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കണ്ണാടിപ്പറമ്പ് കേന്ദ്രികരിച്ച് ജ്യോതിഷ സ്ഥാപനം നടത്തുന്ന ഇയാളുടെ പീഡനത്തിനു നിരവധി സ്ത്രീകള്‍ ഇരയായിട്ടുണ്ട് എന്ന് പറയുന്നു എങ്കിലും അഴീക്കോട് നീര്‍ക്കടവ് സ്വദേശിനിയായ സ്ത്രീയാണ് പരാതിയുമായി വന്നത്. പോലീസില്‍ പരാതി എത്തിയപ്പോഴേക്കും സി.പി.എം നേതാക്കള്‍ ജില്ലാതലത്തില്‍ ഇടപെട്ട് പോലീസിനെ വരുതിക്ക് നിര്‍ത്തി എന്നാണ് ആക്ഷേപം.

ഐ.പി.സി.1860 നിയമനനുസരിച്ച് 354,354-ബി,376, 506(ഐ) എന്നീ വകുപ്പുകള്‍ പ്രകാരം മയ്യില്‍ പോലീസ് സ്ത്രീ പീഢനവും, ബലാത്സംഗ കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മൂന്നാഴ്ച കഴിഞ്ഞു.

ഇപ്പോള്‍ കൂത്തുപറമ്പ് അഡീഷണല്‍ എസ്പിയ്ക്കാണ് ഈ കേസിന്റെ അന്വേഷണ ചുമതല.ബലാല്‍സംഗം അടക്കം ചുമത്തപ്പെട്ട പ്രതി ചന്ദ്രഹാസന്‍ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ നെഞ്ച് വിരിച്ച് നടക്കുകയാണ്.