ജിമ്മിൽ പരിശീലനത്തിനായി എത്തിയ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ
ആലപ്പുഴ: ജിമ്മിൽ പരിശീലനത്തിനായി എത്തിയ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവിനെ പിടി കൂടി പോലീസ്. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന് സമീപം ജിംനേഷ്യം നടത്തി വരുന്ന ജിപ്സണ്‍ ജോയിയാണ് പിടിയിലായത്.
തനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും കുറച്ച് പണ്ട് തന്ന് സഹായിക്കണമെന്നും ജിമ്മ് ഉടമ യുവതിയോട് ആവശ്യപ്പെട്ടു.പകരമായി ജിമ്മിന്റെ പാർട്ട്ണർഷിപ്പിൽ അംഗമാക്കാമെന്ന് വാഗ്ദാനവും നൽകിയിരുന്നു.ഇതേ തുടർന്നാണ് യുവതി യുവാവിന് പണം നൽകിയത്.
എന്നാൽ കിട്ടിയ പണവുമായി ജിമ്മ് ഉടമ വിദേശത്തേക്ക് കടന്നു കളഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയ യുവാവിനെ പോലീസ് കൈയ്യോടെ പിടി കൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0