play-sharp-fill
കോടതിയില്‍ പണം അടയ്ക്കാതെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകന്‍ അറസ്റ്റില്‍; ഒരു കോടിയോളം രൂപ തട്ടിയെടുത്ത അഡ്വ. എന്‍.ജെ.പ്രിന്‍സാണ് അറസ്റ്റിലായത്

കോടതിയില്‍ പണം അടയ്ക്കാതെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകന്‍ അറസ്റ്റില്‍; ഒരു കോടിയോളം രൂപ തട്ടിയെടുത്ത അഡ്വ. എന്‍.ജെ.പ്രിന്‍സാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ

പറവൂര്‍: വായ്പയെടുത്ത തുക ഗഡുക്കളായി അടക്കാന്‍ കോടതി വിധി ഉണ്ടായതായി തെറ്റിദ്ധരിപ്പിച്ച്‌ കക്ഷി പലതവണയായി അടക്കാന്‍ ഏല്‍പിച്ച തുക തട്ടിയെടുത്ത അഭിഭാഷകന്‍ അറസ്റ്റില്‍.


പറവൂര്‍ ബാറിലെ അഭിഭാഷകന്‍ ഇളന്തിക്കര ലലാന ഭവനില്‍ എന്‍.ജെ.പ്രിന്‍സാണ് (49) അറസ്റ്റിലായത്. 94,62,400 രൂപയാണ് ഇയാള്‍ വ്യാജരേഖകള്‍ ചമച്ച്‌ തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അബ്കാരി കോണ്‍ട്രാക്ടറായിരുന്ന പി.കെ. രവി കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ തുരുത്തിപ്പുറം ശാഖയില്‍ നിന്ന് വായ്പയെടുത്ത 95 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു.

ഇതിനെതിരെ പറവൂരിലെ അഭിഭാഷകന്‍ മുഖേന എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ച്‌ ഗഡുക്കളായി അടക്കാന്‍ സാവകാശം ചോദിച്ച്‌ ഹർജി നല്‍കി. ഈ അഭിഭാഷകന്‍റെ ജൂനിയറായിരുന്ന പ്രിന്‍സ് കേസ് വിവരങ്ങള്‍ മനസ്സിലാക്കി കക്ഷിയെ സമീപിച്ച്‌ കേസ് താന്‍ നടത്താമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന്, എറണാകുളത്തെ മറ്റൊരു അഭിഭാഷകന്‍ മുഖേന ഡി.ആര്‍ ട്രൈബ്യൂണലില്‍ ഹർജി നല്‍കി.

പിന്നീട് പലിശ പത്ത് ശതമാനമായി കുറച്ച്‌ ജപ്തി തുക ഗഡുക്കളായി അടക്കാന്‍ ഡി.ആര്‍.ടിയില്‍ നിന്ന് വിധി ഉണ്ടായതായി കക്ഷിയെ ധരിപ്പിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ 2005 മാര്‍ച്ച്‌ മുതല്‍ ഗഡുക്കളായി അടക്കേണ്ട തുക പ്രിന്‍സിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.