നീതി ഇനിയുമകലെയോ? കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് തിരിച്ചടി; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി; വിധി പ്രസ്താവം ഒറ്റവാചകത്തിൽ; അപ്പീലിന് പോകുമെന്ന് കോട്ടയം മുൻ എസ് പി ഹരിശങ്കർ

നീതി ഇനിയുമകലെയോ? കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് തിരിച്ചടി; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി; വിധി പ്രസ്താവം ഒറ്റവാചകത്തിൽ; അപ്പീലിന് പോകുമെന്ന് കോട്ടയം മുൻ എസ് പി ഹരിശങ്കർ

സ്വന്തം ലേഖിക

കൊച്ചി: ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ നിലപാടിന്‍റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്‍റെ മനസാക്ഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ച്‌ അവരെത്തിയത്. എന്നാൽ ഇന്ന് കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് തിരിച്ചടിയാണുണ്ടായത്.

ഒറ്റ വാചകത്തിലായിരുന്നു കോടതിയുടെ വിധി പ്രസ്താവന. വിധി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അപ്പീലിന് പോകുമെന്നും കോട്ടയം മുൻ എസ് പി ഹരിശങ്കർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ നീതി തേടി ദൈവത്തിന്‍റെ മാലാഖമാര്‍ 13 ദിവസമാണ് തെരുവില്‍ സമരമിരുന്നത്. പീഡനപരാതിയില്‍ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

അതോടെയാണ് മഠത്തിന്‍റെ മതില്‍ക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയര്‍ന്നത്. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് അപ്രതീക്ഷിതമായിരുന്നു ആ കടന്ന് വരവുണ്ടായത്.

സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞത്. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നല്‍കിയ പീഡന കേസിലാണ് വിധി വന്നത്.

105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ.

ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.

വകുപ്പുകള്‍ ഇങ്ങനെ:

വകുപ്പുകള്‍

IPC 376

മേലധികാരം ഉപയോഗിച്ച്‌ തന്‍റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍

ശിക്ഷ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ശിക്ഷ ജീവപര്യന്തം കൂടെ പിഴയും

IPC 376

ആവര്‍ത്തിച്ചുള്ള ബലാത്സംഗം

IPC 376

അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം

ശിക്ഷ: കുറഞ്ഞ ശിക്ഷ അഞ്ച് വര്‍ഷം, പരമാവധി പത്ത് വര്‍ഷം വരെ കഠിനതടവ്

IPC 377

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം

ശിക്ഷ; കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ജീവപര്യന്തം തടവും പിഴയും

IPC 342

അന്യായമായ തടഞ്ഞുവെയ്ക്കല്‍

ശിക്ഷ; ഒരുവര്‍ഷം വരെ തടവും പിഴയും

IPC 354

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം

ശിക്ഷ: രണ്ട് വര്‍ഷം വരെ തടവും പിഴയും

IPC 506

ഭീഷണിപ്പെടുത്തല്‍

ശിക്ഷ: ഏഴ് വര്‍ഷം വരെ തടവ്