ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജി വെച്ചു; ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു; രൂപതയുടെ നല്ലതിന് വേണ്ടി സ്വയം രാജിവെയ്ക്കുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ

ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജി വെച്ചു; ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു; രൂപതയുടെ നല്ലതിന് വേണ്ടി സ്വയം രാജിവെയ്ക്കുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജി വെച്ചു. ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു. ബിഷപ്പ് എമിരറ്റസ് എന്നാണ് ഇനി ഫ്രാങ്കോ മുളയ്ക്കൽ അറിയപ്പെടുക.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിക്കുന്നത്. ജലന്ധ‍ര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കലും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്.