നാലു വയസുകാരിയുടെ കൈവിരല്‍ അടുക്കള സിങ്കില്‍ കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന
സ്വന്തം ലേഖകൻ
തൃശൂര്‍: നാലു വയസുകാരിയുടെ കൈവിരല്‍ അടുക്കള സിങ്കില്‍ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈയാണ് കുടുങ്ങിയത്. വീട്ടുകാര്‍ കുട്ടിയുടെ കൈ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ ആദ്യം സിങ്ക് അഴിച്ചു മാറ്റി. ശേഷം വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റിയതിനു ശേഷം കുട്ടിയുടെ വിരല്‍ സുരക്ഷിതമായി വേര്‍പെടുത്തുകയായിരുന്നു.
Third Eye News Live
0