play-sharp-fill
രാത്രിയിൽ കറങ്ങി നടന്ന് വീടുകളിലും ഹോസ്റ്റലുകളിലും കയറി മോഷണം നടത്തുന്ന സംഘം പിടിയിൽ

രാത്രിയിൽ കറങ്ങി നടന്ന് വീടുകളിലും ഹോസ്റ്റലുകളിലും കയറി മോഷണം നടത്തുന്ന സംഘം പിടിയിൽ

സ്വന്തം ലേഖകൻ
കളമശ്ശേരി: എകെജി റോഡിൽ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നാലുപേരെ കളമശ്ശേരി പോലീസ് പിടികൂടി. തൃക്കാക്കര കരിമക്കാട് തോപ്പിൽ പറമ്പിൽ സുർജിത്(18), പത്തടിപപ്പാലം ചങ്ങമ്പുഴ നഗർ കുടിയിരിക്കൽ നഗർ പ്രവീൺ (19), വട്ടെക്കുന്നം മസ്ജിദ് റോഡ് പള്ളിപ്പറമ്പിൽ സഫർ(20), ഇടപ്പള്ളി ബി എം നഗർ ഇരുകാട്ടുപറമ്പിൽ ലബീബ് (20) എന്നിവരാണ് പിടിയിലായത്.

എകെജി റോഡ് താമസിക്കുന്ന ഇടുക്കി സ്വദേശിയുടെ വാടകവീട്ടിൽ നിന്നാണ് ഇവർ മൊബൈൽ മോഷ്ടിച്ചത്. പ്രതികൾ രാത്രിയിൽ നഗരത്തിൽ കറങ്ങിനടന്ന് തുറന്നു കിടക്കുന്ന വീടുകളിലും ഹോസ്റ്റലുകളിലും കയറി മോഷണം നടത്തുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.