കണ്ണൂരിൽ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി ; കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്
കണ്ണൂർ : തളിപ്പറമ്പില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരശുറാം എക്സ്പ്രസില്‍ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയില്‍വേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. സ്കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു കുട്ടി. പിന്നീട് പക്കളത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടിയെ കണ്ടിരുന്നു. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് പലയിടത്തും തെരഞ്ഞെങ്കിലും കുട്ടിയെ കിട്ടിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 11 മണിക്ക് ഇന്‍സ്റ്റയില്‍ നിന്ന് അമ്മയ്ക്ക് കുട്ടി മെസേജയച്ചിരുന്നു. താന്‍ സേഫാണെന്നും ഉടന്‍ മടങ്ങിവരുമെന്നുമാണ് അറിയിച്ചത്. ഉച്ചയോടു കൂടി വീഡിയോ കോള്‍ ചെയ്തു. മലപ്പുറത്തുണ്ടെന്നും ട്രെയിനില്‍ വരികയാണെന്നും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് തെരഞ്ഞതും കുട്ടിയെ കണ്ടെത്തിയതും.