വനത്തിനുള്ളില്‍ വെടിയൊച്ച; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമം; കൊല്ലത്ത് നാടന്‍ തോക്കുമായി നായാട്ടിനെത്തിയ രണ്ട് പേരെ ഓടിച്ചിട്ട് പിടിച്ചു
സ്വന്തം ലേഖിക
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ എത്തിയ രണ്ട് പേര്‍ പിടിയില്‍.
ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ നിന്നാണ് യൂസഫിനെയും ഹസന്‍ അലിയേയും വനം വകുപ്പ് പിടികൂടിയത്.
ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വനത്തിനുള്ളില്‍ വെടിയൊച്ച കേട്ട ഉദ്യോഗസ്ഥര്‍ ഇവിടെയ്ക്ക് എത്തിയപ്പോഴേക്കും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു.
റെയ്ഞ്ച് ഓഫീസര്‍ ഫസിലുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.