play-sharp-fill
ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു

ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു

മലപ്പുറം: ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ വികെ പടി അങ്ങാടിയ്ക്ക് സമീപം പക്ഷികൾ വീണു ചത്ത സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. ജെസിബി ഡ്രൈവറും വാഹനവും കസ്റ്റയിലാണ്.

വൈൽഡ് ലൈഫ് കൺസർവേറ്ററും സോഷ്യൽ ഫോറസ്ട്രി നോർത്തേൺ റീജിയൻ കൺസർവേറ്ററും ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സ്ഥലം സന്ദർശിച്ച് കൂടുതൽ നടപടി സ്വീകരിക്കും.

മരംമുറിച്ചതിനെ തുടർന്ന് ഷെഡ്യൂൾ നാല് വിഭാഗത്തിൽ ഉൾപ്പെട്ട നീർക്കാക്കളും കുഞ്ഞുങ്ങളും ചത്തിരുന്നു.സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രൻ, വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇതു ചെയ്തതെന്ന് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരം മുറിക്കാൻ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കിൽ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിർദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.