play-sharp-fill
പത്തനംതിട്ടയിൽ വനിതയടക്കമുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം ആക്രമണം, നാല് പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ടയിൽ വനിതയടക്കമുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം ആക്രമണം, നാല് പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട: ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി നൽകിയിരിക്കുന്നത്.

പത്തനംതിട്ട കൊച്ചു കോയിക്കലിൽ ചൊവ്വാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group