ഈരാറ്റുപേട്ടയിൽ വിദേശ കറൻസിക്കായി വാഹനത്തിൽ എത്തി മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ, വൈക്കം സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: ഈരാറ്റുപേട്ടയിൽ കഴിഞ്ഞദിവസം വാഹനത്തിൽ എത്തി പിടിച്ചുപറി നടത്തിയ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് കിഴക്കേ പൊൻപുറത്ത് വീട്ടിൽ ബോബൻ മകൻ അനന്ദു ബോബൻ (26), വൈക്കം പടിഞ്ഞാരേക്കര ഭാഗത്ത് അരുൺ നിവാസ് വീട്ടിൽ ബാബു മകൻ അരുൺ ബാബു (39), വൈക്കം അക്കരപ്പാടം ഭാഗത്ത് പറങ്കിത്തുരുത്തു വീട്ടിൽ തിലകൻ മകൻ അനന്തു തിലകൻ (27) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ കഴിഞ്ഞദിവസം വെളുപ്പിനെ വാഹനത്തിൽ എത്തി നടന്നു പോവുകയായിരുന്ന വിദേശ കറൻസി എക്സ്ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന യുവാവിന്റെ ബാഗ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയായിരുന്നു. ഇയാളുടെ പക്കൽ നിന്നും വിദേശ കറൻസി അടക്കം കവർച്ച ചെയ്യാനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്.
കവർച്ചക്ക് ശേഷം കടന്ന് കളഞ്ഞ ഇവരിൽ മുഹമ്മദ് നജാഫ്, അഖിൽ ആന്റണി, ശരത് ലാൽ, ജംഷീർ കബീർ, ഷിബിൻ എന്നിവരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇവരെ പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു.
ഇവരെ അറസ്റ്റ് ചെയ്തതോടുകൂടി ഈ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.