play-sharp-fill
കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസുകൾക്ക് അനുമതിയില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസുകൾക്ക് അനുമതിയില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

സ്വന്തം ലേഖകൻ

കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.

കേരളത്തിന്റെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ, കേന്ദ്രം ഇത് അംഗീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇന്ത്യൻ കമ്പനികൾ നിലവിൽ കണ്ണൂരിൽ നിന്ന് വിദേശ സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ ആവശ്യം വന്നുകഴിഞ്ഞാൽ സർവീസുകളുടെ എണ്ണം വർധിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്‌തമാക്കി.

ഇന്ത്യൻ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്‌തമാക്കി.

കണ്ണൂരിൽ നിന്ന് കൂടുതൽ വിദേശ വിമാന കമ്പനികൾ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ വാദം.

എത്തിഹാദും എമിറേറ്റ്സും പോലുള്ള കമ്പനികൾക്ക് അനുമതി നൽകണമെന്നും യൂറോപ്പിലേക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.