play-sharp-fill
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേലെ ട്രക്ക് ഇടിച്ചു കയറി ; മൂന്ന് പേർ മരിച്ചു

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേലെ ട്രക്ക് ഇടിച്ചു കയറി ; മൂന്ന് പേർ മരിച്ചു

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാൻ്റർ ട്രക്ക് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അതേസമയം, മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, പരിക്കേറ്റ മുസ്താഖ് (35), കമലേഷ് (36) എന്നിവരെ ചികിത്സയ്ക്കായി ജെപിസി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.