ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീന കേരളത്തിലേക്ക്: ആരാധകർ ആവേശത്തിൽ: അടുത്ത വർഷം നടക്കുന്ന മത്സരം കൊച്ചിയിലായിരിക്കും: അർജന്റീന പ്രതിനിധികൾ കേരളത്തിലെ വേദികൾ സന്ദർശിച്ച ശേഷമാവും ഫൈനൽ തീരുമാനം
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും.
എതിർ ടീമും വിദേശ ടീമാകാനാണ് സാധ്യത.അടുത്ത വർഷം നടക്കുന്ന മത്സരത്തിന് കൊച്ചിയായിരിക്കും വേദിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ഒന്നിൽക്കൂടുതൽ മത്സരങ്ങൾക്ക് അർജന്റീന ഫുട് ബോൾ അസോസിയേഷൻ തയ്യാറായാൽ കോഴിക്കോടും തിരുവനന്തപുരവും പരിഗണിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനത്തുള്ള ഏഷ്യൻ ടീമാവും എതിരാളികൾ.
ടീമുകളുടെ പ്രതിഫലം അടക്കം 200 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായി കായിക മന്ത്രിയും
ഉദ്യോഗസ്ഥരും രണ്ട് മാസം മുൻപ് സ്പെയിൻ സന്ദർശിച്ചിരുന്നു. കേരളത്തിലെ മത്സര വേദികൾ പരിശോധിക്കാനായി അർജന്റീന പ്രതിനിധികൾ ഈവർഷം എത്തുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
എന്നാൽ അടുത്ത വർഷമാകും ആ സന്ദർശനമെന്നാണ് ഇപ്പോൾ അറിയുന്നത്. അതിനു ശേഷമാകും അന്തിമ തീരുമാനം. കേരളത്തിൽ ഫുട്ബോൾ അക്കാദമികൾ തുടങ്ങാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ധാരണയായേക്കും.