ശ്രദ്ധിക്കുക, പപ്പായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത 8 ഭക്ഷണങ്ങള്‍
സ്വന്തം ലേഖിക
ധാരാളം പോഷകഗുണങ്ങള്‍ അങ്ങിയ പഴവര്‍ഗമാണ് പപ്പായ. വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്ബന്നമായ പപ്പായ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്.പപ്പായ പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും മറ്റ് ചില ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുമ്ബോള്‍ അവ ദോഷം ചെയ്യും. കാരണം, ചില ഭക്ഷണങ്ങളുടെ പ്രത്യേകിച്ച് പ്രോട്ടീനുകളുടെ ദഹനത്തെ തടസ്സപ്പെടുത്തുന്ന എൻസൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
പപ്പായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍…
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്ന്…
പച്ച പപ്പായ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കും വയറുവേദനയ്ക്കും കാരണമാകും. പപ്പായയില്‍ ഉയര്‍ന്ന അളവില്‍ പപ്പൈൻ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലും അടിവയറ്റിലും വേദനഉണ്ടാക്കാം.
രണ്ട്…
വെള്ളരിക്കയില്‍ ജലാംശം കൂടുതലാണ്. പപ്പായയ്ക്കൊപ്പം വെള്ളരിക്ക കഴിക്കുന്നത് വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.
മൂന്ന്…
മുന്തിരിക്ക് ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ പപ്പായയ്ക്കൊപ്പം മുന്തിരി കഴിക്കുന്നത് അസിഡിറ്റിക്കും ഗ്യാസിനും കാരണമാകും. മുന്തിരിയുടെ ഉയര്‍ന്ന അസിഡിറ്റി, പപ്പായയുമായി സംയോജിപ്പിക്കുമ്ബോള്‍, ആമാശയത്തിലെ അസിഡിറ്റിക്ക് കാരണമായേക്കാം.
നാല്…
പാല്, ചീസ്, വെണ്ണ അല്ലെങ്കില്‍ തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ പപ്പായക്കൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും വയറുവേദനയ്ക്കും കാരണമാകും. ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്ന എൻസൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്…
വറുത്ത ചിക്കൻ അല്ലെങ്കില്‍ ഫ്രെഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ പപ്പായയ്ക്കൊപ്പം കഴിക്കുന്നത് ദഹനക്കേടും വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കാം.
ആറ്…
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ പപ്പായയോടൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുക ചെയ്യും. കാരണം അവയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവയ്ക്ക് കാരണമാകും.
ഏഴ്…
പപ്പായയ്ക്കൊപ്പം തക്കാളി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. കാരണം അവയ്ക്ക് ഉയര്‍ന്ന അസിഡിറ്റി സ്വഭാവമുണ്ട്. തക്കാളിയും പപ്പായയും യോജിപ്പിച്ചാല്‍ ആസിഡ് റിഫ്ലക്സും നെഞ്ചെരിച്ചിലും ഉണ്ടാകാം.
എട്ട്…
പപ്പായയ്ക്കൊപ്പം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറുവേദന, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.