play-sharp-fill
സംസ്ഥാനത്ത് ഷവര്‍മ നിർമാണത്തിന്   ഏകീകൃത മാനദണ്ഡം കൊണ്ടുവരും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഷവര്‍മ നിർമാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്


സ്വന്തം ലേഖിക

കൊച്ചി :കേരളത്തിൽ ഷവര്‍മ നിര്‍മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പലപ്പോഴും പാസ്ചറൈസ് ചെയ്യാത്ത മുട്ടയാണ് ഷവര്‍മ നിര്‍മിക്കാനുപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. കാസര്‍ഗോട്ടെ ഭക്ഷ്യ വിഷബാധയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.


കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടി കടുപ്പിക്കുന്നത്. കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ 16 വയസുകാരി ദേവനന്ദ മരിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 15 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.