പാഴ്സല്‍ ഭക്ഷണ കവറില്‍ ലേബല്‍ രേഖപ്പെടുത്തിയില്ല; ആറ് സ്ഥാപനങ്ങള്‍ പൂട്ടി; 114 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: പാഴ്സല്‍ ഭക്ഷണ കവറില്‍ ലേബല്‍ രേഖപ്പെടുത്താതിരുന്ന സ്ഥാപനങ്ങള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഭക്ഷണം പാഴ്സല്‍ നല്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 114 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. കൂടാതെ ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
791 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പാഴ്സല്‍ കവറിനു മുകളില്‍ സ്റ്റിക്കറോ ലേബലോ ഒട്ടിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണ പാഴ്സലില്‍ പാചകം ചെയ്ത സമയവും തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Third Eye News Live
0