പുഷ്‌പ സുഗന്ധം പകരാൻ അക്ഷരനഗരി തയ്യാർ  പുഷ്‌പോത്സവം നാളെ മുതൽ നാഗമ്പടം മൈതാനയിൽ

പുഷ്‌പ സുഗന്ധം പകരാൻ അക്ഷരനഗരി തയ്യാർ പുഷ്‌പോത്സവം നാളെ മുതൽ നാഗമ്പടം മൈതാനയിൽ

കോട്ടയം :
അക്ഷരനഗരിയിൽ പൂക്കളുടെ വസന്തം തീർക്കാൻ നാഗമ്പടം മൈതാനത്ത് വ്യാഴാഴ്​ചമുതൽ ജനുവരി രണ്ടുവരെ പുഷ്പമേള ഒരുങ്ങുന്നു. ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം.
നാഗമ്പടം മൈതാനത്ത് 15,000 ചതുരശ്ര അടിയിൽ പുഷ്പമേളയും അതോടൊപ്പം 15,000 ചതുരശ്ര അടിയിൽ ഗാർഡൻ നഴ്സറിയും ഒരുക്കുന്നു. വിവിധ ഇനം പൂച്ചെടികൾ, ഇംപോർട്ടുചെയ്ത തായ്‌വാൻ ഓർക്കിഡ് ഫെലോനിസിസ് ജർമൻ വെറൈറ്റി ആയ കെയിൻ ജനിയം, ബോൻസാനിക്, അഡീനിയം, ഇൻഡോർ പൂച്ചെടിയായ സൈക്യാമിൻ, ഇൻഡോർ ഹാങ്ങിങ്ങ് വെറൈറ്റി ഡിസീഡിയ പുതിയ ഇനം ഹൈബ്രിഡ് വെറൈറ്റി നെർവ് പ്ലാന്റ്സ് വിഭാഗത്തിൽപ്പെട്ട ഹിറ്റൂണിയ മിനിച്ചർ ആന്തൂറിയം എന്നിവ ലഭിക്കും.
നാടൻ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകൾ, 30 ൽ പരം പ്ലാവുകൾ, മൂന്നാം വർഷം കായ്ക്കുന്ന വിവിധ ഇനം തെങ്ങിൻ തൈകൾ, അത്യുൽപ്പാദനശേഷിയുള്ള പച്ചക്കറികൾ ടിഷ്യുകൾച്ചർ വാഴകൾ, ഒരുവർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്​നാം ഏർലി പ്ലാവ് തുടങ്ങിയവ നഴ്സറിയിൽ ഉൾപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെടികളും കാർഷിക പൂന്തോട്ട ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്. ഭക്ഷണശാല, എമ്പതിൽപരം വാണിജ്യ സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ വിൽപ്പനയും പ്രദർശനവും മേളയിൽ ഉണ്ട്. ദിവസവും കലാപരിപാടികളും ഒരുക്കി. വ്യാഴം പകൽ 11ന്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.