രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാര്‍ക്കുള്ള ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് കോട്ടയം, കൊല്ലം സ്വദേശിനികൾക്ക്; കേരളത്തില്‍ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം സ്വദേശിനിയായ ഷീലാ റാണി
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാര്‍ക്കുള്ള ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് 2021 കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് വണ്‍ ആയ സൂസന് ചാക്കോയും അര്‍ഹരായി.
കേരളത്തില്‍ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയായ ഷീല റാണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യമായിട്ടാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ നഴ്സുമാരെ ഈയൊരു അവാര്‍ഡിലേക്ക് പരിഗണിക്കുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് വണ്‍ ആയ സൂസന് ചാക്കോയാണ് ദേശീയതലത്തില്‍ ഏറ്റവും മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയത്.കോവിഡ് പ്രതിസന്ധി മൂലമാണ് 2021 ലെ അവാര്‍ഡ് കഴിഞ്ഞ നഴ്സസ് ദിനത്തില്‍ പ്രഖ്യാപിക്കാന്‍ കഴിയാതെ വന്നത്.ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12-,ന് അവാര്‍ഡുകള്‍ സമ്മാനിക്കും. .