Spread the love

അഹമ്മദാബാദ്: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു.

video
play-sharp-fill

മെഡിക്കല്‍ വിദ്യാർത്ഥികള്‍ താമസിച്ച ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍, തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. മൃതശരീരം പൂർണ്ണമായും കത്തിക്കരി‍ഞ്ഞ നിലയിലായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ, അഹമ്മദാബാദ് ക്രൈംബ്രാഞ്ച്, ലോക്കല്‍ പൊലീസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഏജൻസികള്‍ അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും ദുരന്തം നടന്ന സ്ഥലം അന്നുതന്നെ സന്ദർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ ഡിഎൻ‌എ വിശകലനം മൂന്ന് ദിവസത്തിനുള്ളില്‍ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. മിക്ക മൃതദേഹങ്ങളും കത്തിക്കരി‍ഞ്ഞ അവസ്ഥയിലായതിനാല്‍ ഡിഎൻ‌എ വിശകലനം ചെയ്യാതെ ആരാണെന്ന് തിരിച്ചറിയാൻ കഴിയില്ല. 215 പേരുടെ ബന്ധുക്കള്‍ ഡിഎൻ‌എ സാമ്ബിളുകള്‍ ഇതിനകം നല്‍കി.